ETV Bharat / bharat

മഹാരാഷ്‌ട്രയിലെ ആദ്യ കൊവിഡ് ബാധിതന്‍ രോഗമുക്തനായി ആശുപത്രി വിട്ടു - ആദ്യ കൊവിഡ് രോഗി

ചെറിയ തോതിലുള്ള ചുമയുമായി ആശുപത്രിയിലെത്തിയ ഇയാളിൽ മാര്‍ച്ച് 29 നാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്

First coronavirus patient in Nashik recovers  discharged  ആദ്യ കൊവിഡ് രോഗി ആശുപത്രി വിട്ടു  ആദ്യ കൊവിഡ് രോഗി  കൊവിഡ് രോഗി
ആദ്യ കൊവിഡ് രോഗി
author img

By

Published : Apr 14, 2020, 6:32 PM IST

നാസിക്: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ കണ്ടെത്തിയ ആദ്യ കൊവിഡ് രോഗിയായ 30കാരൻ ആശുപത്രി വിട്ടു. ചൊവ്വാഴ്ച ഇയാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. തുടര്‍ച്ചയായി നടത്തിയ മൂന്ന് പരിശോധനകളിലും ഫലം നെഗറ്റീവ് ആയതിനാലാണ് ഇയാളെ ഡിസ്ചാര്‍ജ് ചെയ്തത്. ചെറിയ തോതിലുള്ള ചുമയുമായി ആശുപത്രിയിലെത്തിയ ഇയാളിൽ മാര്‍ച്ച് 29 നാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്.

അതേ സമയം, മലേഗാവില്‍ നിന്നുള്ള 15 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ മലേഗാവിലെ ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ 58ഉം 48ഉം വയസുള്ള രണ്ട് സ്ത്രീകൾ മരിച്ചതായും ഇവരിൽ ഒരാൾക്ക് ന്യുമോണിയയും മറ്റൊരാൾക്ക് പ്രമേഹം, രക്തസമ്മർദ്ദവും ഉണ്ടായിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഇവരുടെ പരിശോധനാഫലം ലഭ്യമായിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.