ETV Bharat / bharat

കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനും മകനും അറസ്റ്റില്‍

1988 ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

Mumbai ACB  Mumbai ACB arrests class I officer  Anti Corruption Bureau  Bribe  Bharat Kakade  കൈക്കൂലി വാങ്ങിയ ഒന്നാം ക്ലാസ് ഉദ്യോഗസ്ഥനും മകനും അറസ്‌റ്റിൽ  കൈക്കൂലി  ഒന്നാം ക്ലാസ് ഉദ്യോഗസ്ഥനും മകനും അറസ്‌റ്റിൽ  കൈക്കൂലി കേസ്  മുംബൈ  അഴിമതി വിരുദ്ധ ബ്യൂറോ
കൈക്കൂലി വാങ്ങിയ ഒന്നാം ക്ലാസ് ഉദ്യോഗസ്ഥനും മകനും അറസ്‌റ്റിൽ
author img

By

Published : Dec 1, 2020, 10:46 AM IST

മുംബൈ: കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് സഹകരണ സംഘങ്ങളുടെ രജിസ്ട്രാർ ഓഫീസിലെ ഒന്നാം ക്ലാസ് ഉദ്യോഗസ്ഥനും മകനും അറസ്റ്റില്‍. ഭാരത് കകാഡെ(57), മകൻ സച്ചിൻ കകാഡെ എന്നിവരാണ് അറസ്റ്റിലായത്. അഴിമതി വിരുദ്ധ ബ്യൂറോയാണ് ഇരുവരെയും പിടികൂടിയത്. മലദ് വെസ്‌റ്റ് ഏരിയയിലെ റോളക്‌സ് അപ്പാർട്ട്‌മെന്‍റിന്‍റെ ചെയർമാൻ തന്‍റെ ഹൗസിങ് സൊസൈറ്റിയുടെ ജോലികൾക്കായി സിങ്കിംഗ് ഫണ്ട് ഉപയോഗിക്കാൻ അനുമതി തേടി രജിസ്ട്രാർ ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ കകഡെ അനുമതി നൽകാൻ വിസമ്മതിക്കുകയും രണ്ട് ലക്ഷം രൂപയും രണ്ട് സാരികളും കൈക്കൂലിയായി ആവശ്യപ്പെടുകയും ചെയ്തു.

കൈക്കൂലി നൽകുന്നതിനോട് താൽപര്യമില്ലാത്ത ചെയർമാനും സൊസൈറ്റി അംഗങ്ങളും അഴിമതി വിരുദ്ധ ബ്യൂറോയെ സമീപിക്കുകയായിരുന്നു. കേസ് പരിശോധിച്ച എസിബിയുടെ നിര്‍ദേശ പ്രകാരം കൈക്കൂലി നല്‍കി. ഭാരത് കകഡെ രണ്ട് ലക്ഷം രൂപയും മകൻ 7,595 രൂപ വില വരുന്ന സാരികളും സ്വീകരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇവരെ പിടികൂടിയത്. 1988 ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 പ്രകാരമാണ് രണ്ട് പ്രതികൾക്കെതിരെയും കേസെടുത്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.