ചണ്ഡീഖഡ്: ഫ്രാന്‍സില്‍ നിന്നും ഇന്ത്യവാങ്ങിയ റഫാല്‍ വിമാനങ്ങള്‍ ഇന്ന് രാജ്യത്തെത്തും. 36 വിമാനങ്ങളില്‍ ആദ്യ 5 വിമാനങ്ങളാണ് ബുധനാഴ്ച എത്തുന്നത്.
യു.എ.ഇയില്‍ എത്തിയ വിമാനം അല്‍ ദുഫാരയിലെ എയര്‍ ബേസിലാണുള്ളത്. ഇവിടെ നിന്നും രാവിലെ 11ന് വിമാനങ്ങള്‍ പുറപ്പെടും. രണ്ട് മണിയോടെ ഹരിയാനയിലെ അംബാലയിലെ വായുസേനയുടെ എയര്‍ ബേസില്‍ പറന്നിറങ്ങും. ഇവിടെ നടക്കുന്ന ചടങ്ങില്‍ വിമാനം ഇന്ത്യന്‍ വായുസേനയുടെ ഭാഗമാകും.
ചടങ്ങില്‍ വായുസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ പങ്കെടുക്കും. വിമാനങ്ങള്‍ എത്തുന്നതിനാല്‍ അംബാലയില്‍ 144 പ്രഖ്യാപിച്ചു. ജനങ്ങള്‍ വീടുകള്‍ക്ക് മുകളില്‍ കയറാനോ ഫോട്ടോ എടുക്കാനോ പാടില്ല. ഡ്രോണുകള്‍ക്കും കര്‍ശന നിയന്ത്രണമുണ്ട്. പ്രദേശത്ത് ഹൈ അലേര്‍ട്ട് പ്രഖ്യാപിച്ചതായും സുരക്ഷ ശക്തമാക്കിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദുല്‍കോട്ട്, ബല്‍ദേവ് നഗര്‍, ഗര്‍നാല, പഞ്ചോക്കര എന്നീ എയര്‍ ബേസുകളുടെ ഫോട്ടോകള്‍ എടുക്കുന്നതും കര്‍ശമനായി വിലക്കിയിട്ടുണ്ട്.