ETV Bharat / bharat

യുപിയിൽ പടക്ക വിൽപന നടത്തിയവർ അറസ്റ്റിൽ - ദേശീയ ഹരിത ട്രൈബ്യൂണൽ

വായു മലിനീകരണം വഷളായതിനെ തുടർന്ന് നോയിഡയിലും ഗ്രേറ്റർ നോയിഡയിലും ദേശീയ ഹരിത ട്രൈബ്യൂണൽ പടക്കം വിൽക്കുന്നതിനും പൊട്ടിക്കുന്നതിനും പൂർണ നിരോധനം ഏർപ്പെടുത്തിയിരുന്നു

1
1
author img

By

Published : Nov 15, 2020, 8:20 AM IST

ലക്‌നൗ: പടക്ക വിൽപന നടത്തിയതിന് നോയിഡയിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്‌തു. വായു മലിനീകരണം വഷളായതിനെ തുടർന്ന് നോയിഡയിലും ഗ്രേറ്റർ നോയിഡയിലും ദേശീയ ഹരിത ട്രൈബ്യൂണൽ പടക്കം വിൽക്കുന്നതിനും പൊട്ടിക്കുന്നതിനും പൂർണ നിരോധനം ഏർപ്പെടുത്തിയിരുന്നു. നോളജ് പാർക്ക് പ്രദേശത്ത് നിന്ന് നാലര ലക്ഷം രൂപ വിലയുള്ള പടക്കങ്ങളാണ് പിടിച്ചെടുത്തത്. ബുലന്ദ്ശഹർ ജില്ലയിൽ നിന്നും വിജയ് സൈനി, ഖാസിഫ്, സൂരജ്‌പൂരിൽ നിന്നും സത്യേന്ദ്ര ചന്ദ്, സജിദ് സൈഫി, നോയിഡയിൽ നിന്നും അഖിലേഷ് പാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. നോയിഡയിലും ഗ്രേറ്റർ നോയിഡയിലും വിവിധ പ്രദേശങ്ങളിൽ ആളുകൾ പടക്കം പൊട്ടിച്ചു. പൊലീസ് കമ്മിഷണർ അലോക് സിങിന്‍റെ നിർദേശപ്രകാരം ശനിയാഴ്‌ച രാത്രി പൊലീസ് ഉദ്യോഗസ്ഥർ അതാത് പ്രദേശങ്ങളിൽ പട്രോളിങ് നടത്തി. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.