ETV Bharat / bharat

വിജയവാഡയില്‍ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ തീപിടിത്തം; മരണം 11 ആയി - vijayawada

ഞായറാഴ്ച രാവിലെയാണ് സംഭവം. ആശുപത്രിയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി

fire broke out at covid centre in vijayawada  അമരാവതി  വിജയവാഡ  കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ തീപിടിത്തം
വിജയവാഡയിൽ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ തീപിടിത്തം
author img

By

Published : Aug 9, 2020, 7:16 AM IST

Updated : Aug 9, 2020, 12:08 PM IST

അമരാവതി: വിജയവാഡയിൽ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ തീപിടിത്തം. 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. ഞായറാഴ്ച രാവിലെ അഞ്ച് മണിക്കാണ് സംഭവം. കനത്ത പുക കാരണം രോഗികൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആശുപത്രിയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി ലബ്‌ഡിപേട്ടിലെ രമേശ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിജയവാഡയിലെ സ്വർണ പാലസ് ഹോട്ടൽ കൊവിഡ് ചികിത്സാ കേന്ദ്രമാക്കി. രക്ഷപ്പെടുത്തിയ 30 പേർ നിലവിൽ ചികിത്സാ കേന്ദ്രത്തിലുണ്ട്. 10 മെഡിക്കൽ സ്റ്റാഫുകളുടെ സേവനവും ലഭ്യമാക്കി. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തിൽ ദുഖം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കണമെന്ന് പ്രാർത്ഥിക്കുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

  • Anguished by the fire at a Covid Centre in Vijayawada. My thoughts are with those who have lost their loved ones. I pray that the injured recover as soon as possible. Discussed the prevailing situation with AP CM @ysjagan Ji and assured all possible support.

    — Narendra Modi (@narendramodi) August 9, 2020 " class="align-text-top noRightClick twitterSection" data=" ">
വിജയവാഡയില്‍ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ തീപിടിത്തം; ഏഴ് മരണം

മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ജഗൻമോഹൻ റെഡി 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ അന്വേഷണം നടത്താനും ഉത്തരവിട്ടു.

Last Updated : Aug 9, 2020, 12:08 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.