റാഞ്ചി: ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെഎംഎം) വർക്കിംഗ് പ്രസിഡന്‍റ് ഹേമന്ത് സോറനെ ജാതീയമായി അധിക്ഷേപം നടത്തിയെന്ന കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
ഡിസംബർ 19 ന് സോറൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മിഹിജാം പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ജംതാരയിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിനിടെ തനിക്കെതിരെ മുഖ്യമന്ത്രി ജാതീയമായ അധിക്ഷേപം നടത്തിയെന്നാണ് സോറന്‍ നല്‍കിയ പരാതി. പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പിലും പരാതി നല്‍കിയിരുന്നു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ എന്‍റെ വ്യക്തിത്വത്തെ വേദനിപ്പിച്ചു. ഒരു ആദിവാസി കുടുംബത്തില്‍ ജനിക്കുന്നത് കുറ്റകരമാണോ അന്ന് തന്നെ സോറന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ആരോപണത്തെ ബിജെപി ശക്തമായി എതിര്‍ത്തു. ജാതി അധിക്ഷേപം നടത്തിയെന്ന ആരോപണം ഒരു തന്ത്രമാണെന്നാണ് ബിജെപി ജാര്‍ഖണ്ഡ് യൂണിറ്റ് അംഗം പ്രതുല്‍ ഹാഷ്‌ദി പറഞ്ഞു.