മുംബൈ: ടിക്കറ്റില്ലാത്ത യാത്രക്കാരിൽ നിന്ന് 2019 ഏപ്രിൽ മുതൽ ഡിസംബർ വരെ 155.14 കോടി രൂപ പിഴ ലഭിച്ചതായി സെൻട്രൽ റെയിൽവേ അറിയിച്ചു. 2018 ൽ ഇതേ കാലയളവിൽ ലഭിച്ച 135.56 കോടി രൂപ പിഴയേക്കാൾ 14.44 ശതമാനം കൂടുതലാണ് ഇത്.
ടിക്കറ്റില്ലാത്ത യാത്രക്കാരിൽ നിന്ന് 2019 ഡിസംബറിൽ 12.20 കോടി രൂപയാണ് സമ്പാദിച്ചതെന്ന് സെൻട്രൽ റയിൽവേ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. 2018 ൽ ഇതേ കാലയളവിൽ ഇത് 10.40 കോടി രൂപയായിരുന്നു. 17.30 ശതമാനമാണ് വർധന. 2019 ഡിസംബറിൽ റിസർവ്ഡ് യാത്രാ ടിക്കറ്റ് കൈമാറ്റം ചെയ്‌ത 249 കേസുകൾ കണ്ടെത്തിയതായും 1.95 ലക്ഷം രൂപ പിഴയായി ഈടാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.