ETV Bharat / bharat

ബജറ്റ് പ്രസംഗം 2 മണിക്കൂര്‍ 40 മിനുട്ട്; സ്വന്തം റെക്കോഡ് തിരുത്തി നിര്‍മല സീതാരാമന്‍ - ബജറ്റ് 2020 ഹൈലൈറ്റുകൾ

2 മണിക്കൂര്‍ 17 മിനുട്ടെടുത്ത് അവതരിപ്പിച്ച 2019-20 ബജറ്റായിരുന്നു ഇതുവരെയുള്ളതില്‍ ഏറ്റവും ദീര്‍ഘമായത്.

Finance Minister Sitharaman delivers longest budget speech, breaks own record  സ്വന്തം റെക്കോര്‍ഡ് തിരുത്തി നിര്‍മല സീതാരാമന്‍  Union Budget 2020  Budget 2020 India  Budget 2020 Latest Updates  Nirmala Sitharaman on Budget 2020  business news  കേന്ദ്ര ബജറ്റ് 2020  ബജറ്റ് 2020 ഇന്ത്യ  ബജറ്റ് 2020 ഏറ്റവും പുതിയ വാർത്ത  ബജറ്റ് 2020 ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ  2020 ബജറ്റിൽ നിർമ്മല സീതാരാമൻ  ബജറ്റ് 2020 തത്സമയം  ധനകാര്യ ബജറ്റ് 2020  ബജറ്റ് 2020 ഹൈലൈറ്റുകൾ  2020 ബജറ്റിന്റെ ആഘാതം
ബജറ്റ് പ്രസംഗം 2 മണിക്കൂര്‍ 40 മിനുട്ട്; സ്വന്തം റെക്കോര്‍ഡ് തിരുത്തി നിര്‍മല സീതാരാമന്‍
author img

By

Published : Feb 1, 2020, 7:54 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് അവതരിപ്പിച്ച ഏറ്റവും ദീര്‍ഘമായ ബജറ്റായി എന്‍ഡിഎ സര്‍ക്കാരിന്‍റെ 2020-21 ബജറ്റ്. 2 മണിക്കൂര്‍ 40 മിനുട്ടെടുത്ത് തന്‍റെ രണ്ടാമത്തെ ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ റെക്കോഡ് ബുക്കില്‍ ഇടംപിടിച്ചിരിക്കുകയാണ്. സ്വന്തം റെക്കോഡ് തന്നെയാണ് നിര്‍മല സീതാരാമന്‍ തിരുത്തിയിരിക്കുന്നത്. 2 മണിക്കൂര്‍ 17 മിനിട്ടെടുത്ത് അവതരിപ്പിച്ച 2019-20 ബജറ്റായിരുന്നു ഇതുവരെയുള്ളതില്‍ ഏറ്റവും ദീര്‍ഘമായത്. രാവിലെ 11 മണിക്ക് ആരംഭിച്ച ബജറ്റ് വായന അവസാനിച്ചത് ഉച്ചയ്‌ക്ക് 1.40നാണ്. തുടര്‍ന്ന് വായിക്കാന്‍ ബുദ്ധിമുട്ടുണ്ടായതോടെയാണ് ധനമന്ത്രി ബജറ്റ് വായന അവസാനിപ്പിച്ചത്.

മുന്‍ ധനമന്ത്രി ജസ്വന്ത് സിങ്ങിന്‍റെ റെക്കോഡാണ് കഴിഞ്ഞ വര്‍ഷം നിര്‍മല സീതാരാമന്‍ മറികടന്നത്. 2 മണിക്കൂര്‍ 15 മിനുട്ടെടുത്ത ജസ്വന്ത് സിങ്ങിന്‍റെ ബജറ്റ് അവതരണം രണ്ട് മിനുട്ട് അധികമെടുത്താണ് നിര്‍മല സീതാരാമന്‍ മറികടന്നത്. അതേസമയം ദീര്‍ഘമായ ബജറ്റ് അവതരണം വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. ദീര്‍ഘമാണെങ്കിലും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ഒന്നും ബജറ്റില്‍ നിന്നുണ്ടായില്ലെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.