ന്യൂഡൽഹി: കൊവിഡ് ചികിത്സയിൽ അസിട്രോമിസൈൻ എന്ന മരുന്നുന്‍റെ ഉപയോഗം ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം നിർത്തിവക്കാൻ സാധ്യത. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കൊവിഡ് രോഗികൾക്കാണ് ഈ മരുന്ന് നൽകി വരുന്നത്. ഇതിനോടൊപ്പം ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന മരുന്നും സംയോജിപ്പിച്ചാണ് ചികിത്സ നടത്തിയിരുന്നത്. കൊവിഡ് 19 രോഗികൾക്ക് ഈ ചികിത്സ ഗുണകരമാകില്ലെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. എന്നിരുന്നാലും ആന്‍റിവൈറല്‍ മരുന്നായ എച്ച്സിക്യൂ ഉപയോഗിക്കാം. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച നിലവിലെ കൊവിഡ് 19 ചികിത്സയുടെ മാർഗ നിർദേശങ്ങളിൽ ഭേദഗതി വരുത്താൻ സാധ്യതയുണ്ട്.
അസിട്രോമിസൈന്റെ ഉപയോഗം നിർത്തിവക്കാൻ സാധ്യത - Azithromycin
കൊവിഡ് 19 രോഗികൾക്ക് അസിട്രോമിസൈൻ എന്ന മരുന്നിന്‍റെ ഉപയോഗം ഗുണം ചെയ്യില്ലെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം