ETV Bharat / bharat

ഇന്ത്യ-ചൈന സംഘർഷം; കിഴക്കൻ ലഡാക്കിൽ ബ്രിഗേഡ് കമാൻഡർതല ചർച്ചകൾ

വ്യാഴാഴ്ച ഉച്ചയോടെ ചുഷുളിലെ അതിർത്തിയിൽ വച്ചാണ് ചർച്ചകൾ നടന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഈ ആഴ്ച ആദ്യം ഇരു രാജ്യങ്ങളും തമ്മിൽ നടന്ന മൂന്നാം ഘട്ട ചർച്ചയാണിത്

Indian, Chinese armies  eastern Ladakh  commander-level talks  Chushul  Gen MM Naravane  ഇന്ത്യ-ചൈന സംഘർഷം  കിഴക്കൻ ലഡാക്കിൽ ബ്രിഗേഡ് കമാൻഡർ തല ചർച്ചകൾ നടന്നു
ഇന്ത്യ-ചൈന
author img

By

Published : Sep 5, 2020, 7:17 AM IST

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന ബ്രിഗേഡ് കമാൻഡർതല ചർച്ചകൾ. വ്യാഴാഴ്ച ഉച്ചയോടെ ചുഷുളിലെ അതിർത്തിയിൽ വച്ചാണ് ചർച്ചകൾ നടന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഈ ആഴ്ച ആദ്യം ഇരു രാജ്യങ്ങളും തമ്മിൽ നടന്ന മൂന്നാം ഘട്ട ചർച്ചയാണിത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുപക്ഷവും ചുഷുളിനും മറ്റ് നിരവധി പ്രദേശങ്ങൾക്കും ചുറ്റും സൈനിക വിന്യാസം ഗണ്യമായി വർദ്ധിപ്പിച്ചു. അഞ്ച് ദിവസം മുമ്പ് പാങ്കോങ് തടാകത്തോട് ചേർന്നുള്ള ഇന്ത്യൻ പ്രദേശം കയ്യടക്കാന്‍ ചൈന ശ്രമിച്ചതിനെത്തുടർന്ന് ഈ മേഖലയിൽ സംഘർഷങ്ങൾ രൂക്ഷമായി. പാങ്കോങ് തടാകത്തിന്‍റെ തെക്കേ കരയിൽ ഇന്ത്യ നിരവധി തന്ത്രപരമായ പ്രദേശങ്ങളിൽ സൈനികരെ വിന്യസിക്കുകയും ചൈനീസ് നടപടികളെ തടയാൻ ഫിംഗർ 2, ഫിംഗർ 3 മേഖലകളിലെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്തു. സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ കരസേനാ മേധാവി എം.എം. നരവാനെ വ്യാഴാഴ്ച ലഡാക്കിൽ സന്ദർശനം നടത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.