അമരാവതി: ആന്ധ്രാ പ്രദേശിലെ കൃഷ്‌ണ ജില്ലയില്‍ പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കഞ്ചികചേര്‍ല എക്‌സൈസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ നീലവേണിയെയാണ് ശനിയാഴ്‌ച വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചതായി പൊലീസ് അറിയിച്ചു.
ഒരു വര്‍ഷം മുമ്പാണ് അതേ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ നാഗ സേഷുവുമായി ഇവരുടെ പ്രണയ വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്. അടുത്ത ദിവസങ്ങളിലായി ദമ്പതികള്‍ തമ്മില്‍ നിരന്തരം തര്‍ക്കമുണ്ടായിരുന്നതായി പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.