ബെംഗളൂരു: തന്‍റെ മകളുടെ വിവാഹത്തിന് ബന്ധുക്കളെ ക്ഷണിക്കാൻ 112 പേജുകളുള്ള ക്ഷണക്കത്ത് തയ്യാറാക്കി പിതാവ്. കർണാടകയിലെ ശിവമോഗ ജില്ലയിലാണ് സംഭവം. താൻ രചിച്ച 676 ഉപന്യാസങ്ങളാണ് വിവാഹ ക്ഷണക്കത്തിൽ പഞ്ചക്ഷരപ്പ എന്ന പിതാവ് ഉൾപ്പെടുത്തിയിരിക്കുന്നത്. മകളായ ശിവാലിയെയും വരൻ ധരണേഷിനെയും കുറിചും കത്തിൽ ലേഖനങ്ങളുണ്ട് . വ്യത്യസ്ത തരം വിവാഹങ്ങൾ, വിവിധ സംസ്കാരങ്ങളിലെ വിവാഹ സമ്പ്രദായങ്ങൾ എന്നിവയും ഈ വലിയ ക്ഷണക്കത്തിൽ പഞ്ചക്ഷരപ്പ ഉൾപ്പെടുത്തി.
'പ്രേമാഞ്ജലി' എന്ന പേരിൽ 208 പേജുള്ള പുസ്തകവും പഞ്ചക്ഷരപ്പ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്തകങ്ങൾക്ക് പുറമേ, വിവാഹനിശ്ചയ വിഷയങ്ങളെക്കുറിച്ചുള്ള ഒരു സിഡിയും അദ്ദേഹം ഇറക്കിയിട്ടുണ്ട്. . ഫാൻസി ഫോട്ടോഷൂട്ടുകൾക്കായി ആളുകൾ ആയിരക്കണക്കിന് രൂപ ചെലവഴിക്കുമ്പോൾ തനതായ വിവാഹ കാർഡ് അയച്ചുകൊണ്ട് മകളുടെ വിവാഹം മനോഹരമാക്കുകയാണ് ഈ പിതാവ്.