ETV Bharat / bharat

കര്‍ഷകരെ തീവ്രവാദികളാക്കുന്ന കേന്ദ്രനീക്കം അപമാനകരമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ - ശിവസേന

ശിവസേന നേതാവ് സഞ്‌ജയ് റൗട്ടിന് പുറമെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബിഎസ്‌പി നേതാവ് മായാവതി, കോൺഗ്രസ് നേതാവ് ദിഗ്‌ വിജയ് സിങ് എന്നിവരും കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തി.

farmers protest opposition against government  farmers protest latest news  കര്‍ഷക സമരം  ശിവസേന  ബിഎസ്‌പി
കര്‍ഷകരെ തീവ്രവാദികളാക്കുന്ന കേന്ദ്രനീക്കം അപമാനകരമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍
author img

By

Published : Nov 29, 2020, 1:04 PM IST

Updated : Nov 29, 2020, 1:49 PM IST

മുംബൈ: പുതിയ കാര്‍ഷിക നയത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ തീവ്രവാദികളായും ഖലിസ്ഥാൻ പ്രവര്‍ത്തകരുമായും വിശേഷിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അപമാനകരമാണെന്ന് ശിവസേന നേതാവ് സഞ്ജയ്‌ റൗട്ട്. ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരെ തടയാൻ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന പ്രതിരോധം കണ്ടാല്‍ കര്‍ഷകര്‍ ഇന്ത്യക്കാരല്ലെന്ന് തോന്നും. അവരെ തീവ്രവാദികളായാണ് കേന്ദ്രം കാണുന്നത്. പ്രതിഷേധക്കാരില്‍ കൂടുതലും സിഖ് വിശ്വാസികള്‍ ആയതിനാലും, പഞ്ചാബ്, ഹരിയാന സ്വദേശികള്‍ ആയതിനാലും അവര്‍ ഖലിസ്ഥാൻ പ്രവര്‍ത്തകരെന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് കര്‍ഷകരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സഞ്‌ജയ് റൗട്ട് വിമര്‍ശിച്ചു.

പ്രതിഷേധിക്കുന്ന കര്‍ഷകരെ തീവ്രവാദികളായി ചിത്രീകരിക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്യാണെന്ന് ആരോപിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തി. കര്‍ഷകരെ തടയുന്നവര്‍ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വസ്‌തുക്കള്‍ വാങ്ങാതിരിക്കുമോയെന്നും അഖിലേഷ് ചോദിച്ചു."തീവ്രവാദികൾ എന്ന് വിളിച്ച് കർഷകരെ അപമാനിക്കുന്നത് ബിജെപിയുടെ ഗൂഡാലോചനയാണ്. സമ്പന്നരെ പിന്തുണച്ച് ചെറുകിട വ്യവസായങ്ങൾ വൻകിട കോർപ്പറേറ്റുകള്‍ക്ക് പണയം വയ്ക്കാൻ സാഹചര്യമൊരുക്കുകയാണ് ബിജെപി ചെയ്യുന്നത്. കൃഷിക്കാർ തീവ്രവാദികളാണെന്നാണ് കേന്ദ്രം പറയുന്നതെങ്കില്‍ കർഷകരുടെ ഉൽ‌പന്നങ്ങൾ കഴിക്കില്ലെന്ന് പാർട്ടി സത്യം ചെയ്യണം അഖിലേഷ് യാദവ് ട്വീറ്റ് ചെയ്‌തു.

കർഷക വിരുദ്ധ നിയമങ്ങൾ പുനപരിശോധിക്കണമെന്ന് ബിഎസ്‌പി നേതാവ് മായാവതി, കോൺഗ്രസ് നേതാവ് ദിഗ്‌ വിജയ് സിങ് എന്നിവരും കേന്ദ്രത്തോട് അഭ്യർഥിച്ചു. പുതിയ നിയമങ്ങള്‍ ഇടനിലക്കാരെ ഇല്ലാതാക്കുമെന്നും കർഷകർക്ക് അവരുടെ ഉൽ‌പന്നങ്ങൾ നേരിട്ട് വിപണിയിൽ വിൽക്കാൻ കഴിയുമെന്നുമാണ് സർക്കാർ വാദം. എന്നാല്‍ പ്രഖ്യാപിച്ച വിലയില്‍ സര്‍ക്കാര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങില്ലെന്നും, കൃത്യമായി പണം ലഭിക്കില്ലെന്നുമാണ് കര്‍ഷകരുടെ ആശങ്ക.

Last Updated : Nov 29, 2020, 1:49 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.