ലഖ്നൗ:ചിത്രകൂട്ട് ജില്ലയിൽ കർഷകൻ വൈദ്യുതാഘാതമേറ്റു മരിച്ചു. ഭാര്യക്ക് ഗുരുതര പരിക്കേറ്റു. രാജപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹർദൗലി ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. വയലിലെ വൈദ്യുത തൂണിൽ തൂങ്ങിക്കിടന്ന കമ്പിയിൽ തൊട്ടതിനെ തുടർന്നാണ് ശ്യാംസുന്ദർ സിംഗിന് (40) വൈദ്യുതാഘാതമേറ്റത്.
ഭർത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഭാര്യ റാനോയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇരുവരെയും അലഹബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സിംഗിനെ രക്ഷിക്കാനായില്ല. റാനോയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.