ഭുവനേശ്വർ: ഒഡീഷയിൽ നാശം വിതച്ച ഫാനി ചുഴലിക്കാറ്റ് ഇന്ത്യൻ തീരം വിടുന്നു. ഉച്ചയോടെ ഫാനി ബംഗ്ലാദേശ് തൊടും. കാറ്റിന്‍റെ വേഗത മണിക്കൂറിൽ 60 കിലോമീറ്ററായി കുറഞ്ഞു. കാറ്റിൽപ്പെട്ട് മരിച്ചവരുടെ എണ്ണം എട്ടായി. ബംഗാളില്‍ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കൊല്‍ക്കത്തയില്‍ റദ്ദാക്കിയ ഇരുന്നൂറിലധികം വിമാന സര്‍വ്വീസുകള്‍ പത്ത് മണിയോടെ പുനരാരംഭിച്ചു. ജാർഖണ്ഡിൽ നാളെ നടത്താന്‍ തീരുമാനിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലി മറ്റന്നാളത്തേക്ക് മാറ്റി. 20 വര്‍ഷത്തിനിടയില്‍ ഇന്ത്യയിൽ വീശിയടിച്ച ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് ഫാനി.
ഫാനി ഇന്ത്യൻ തീരം വിടുന്നു; ജാഗ്രതയോടെ ബംഗ്ലാദേശ് - fani
ജാഗ്രതയോടെ ബംഗാള്‍... ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം എട്ടായി