വെസ്റ്റ് ഗോദാവരി(ആന്ധ്രാ): വ്യാജ വിരലടയാളം ഉപയോഗിച്ച് പണം തട്ടുന്ന അഞ്ച് അംഗ സംഘം അറസ്റ്റില്‍. വെസ്റ്റ് ഗോദാവരി ജില്ലാ പൊലീസാണ് ഇവരെ പിടികൂടിയത്. വ്യാജ വിരലടയാളം ഉപയോഗിച്ച് ആധാര്‍, പാസ്പോര്‍ട്ട് എന്നിവ ഉണ്ടാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇങ്ങനെ 70 പേരെയാണ് ഈ സംഘം വിദേശരാജ്യങ്ങളിലേക്ക് അയച്ചത്. ഒരാളില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വീതമാണ് ഇവര്‍ വാങ്ങിയിരുന്നത്.
വ്യാജ വിരലടയാളം ഉപയോഗിച്ച് പണം തട്ടുന്ന സംഘം അറസ്റ്റില്‍ റമ്പാബു എന്ന വ്യക്തിയാണ് തട്ടിപ്പിലെ പ്രധാന കണ്ണി. 2012ൽ ഇയാള്‍ കുവൈറ്റില്‍ മദ്യവിൽപ്പന നടത്തുകയായിരുന്നു. ഇയാളെ പൊലീസ് കണ്ടെത്തുകയും ഇന്ത്യയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. കുവൈറ്റിലെ ചില സുഹൃത്തുകളുടെ സഹായത്തോടെ വ്യാജ വിരലടയാളം ഉപയോഗിച്ച് ഇയാള്‍ പുതിയ പാസ്പോര്‍ട്ട് ഉണ്ടാക്കി തിരികെ പോയി. പിന്നീടിയാള്‍ മൂന്ന് പേരുമായി ചേര്‍ന്ന് വ്യാജ വിരലടയാളം സൃഷ്ടിക്കുന്ന ബിസിനസ്സ് ഉണ്ടാക്കിയെടുത്തു എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.