ETV Bharat / bharat

ഉത്തര്‍പ്രദേശിലെ ഫാക്ടറിയില്‍ സ്ഫോടനം; പത്ത് മരണം - ഉത്തര്‍പ്രദേശ്

ഫാക്ടറി ഉടമ അനധികൃതമായി പടക്ക നിര്‍മാണം നടത്തിയിരുന്നതായി ആരോപണം. കുടുങ്ങി കിടക്കുന്നവർക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നു.

ഉത്തര്‍പ്രദേശിലെ ഫാക്ടറിയില്‍ സ്ഫോടനം
author img

By

Published : Feb 23, 2019, 7:21 PM IST

ഉത്തര്‍പ്രദേശിലെ കാര്‍പ്പറ്റ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ സ്ഥാപന ഉടമയടക്കം പത്ത് മരണം. ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാദോഹി ജില്ലയിലെ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്.

സ്ഥാപന ഉടമ അനധികൃതമായി പടക്കനിര്‍മാണം നടത്തിയിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. അതേസമയം ഇതാണോ സ്ഫോടനത്തിന് പിന്നിലെന്ന് അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സ്ഫോടനത്തെ തുടര്‍ന്ന് ഫാക്ടറി പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ സമീപത്തെ മൂന്ന് വീടുകളും തകര്‍ന്നിട്ടുണ്ട്.

Intro:Body:

ലക്നൗ: യുപിയിലെ കച്ചവടസ്ഥാപനത്തില്‍ നടന്ന സ്ഫോടനത്തില്‍ പത്ത് മരണം. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആറ് പേരെയാണ് പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് ഉത്തര്‍പ്രദേശ് ഭാദോഹിയില്‍ റോത്ത ബസാറില്‍ പ്രവര്‍ത്തിക്കുന്ന കച്ചവടസ്ഥാപനത്തിലാണ് പൊട്ടിത്തെറിയുണ്ടാവുന്നത്.

കലിയാര്‍ മന്‍സൂരി എന്നയാളുടെ സ്ഥാപനത്തില്‍ നടന്ന സ്ഫോടനത്തില്‍ ഉടമയടക്കം കൊല്ലപ്പെട്ടിട്ടുണ്ട്. മുന്‍സൂരിയുടെ സ്ഥാപനത്തിന് പിന്നില്‍ മകന്‍ കാര്‍പെറ്റ് ഫാക്റിയും നടത്തിയിരുന്നു. ഇവിടെ ജോലി ചെയ്യുന്നവര്‍ മുറിക്കുള്ളില്‍ കുടുങ്ങി കിടക്കുകയാണോയെന്ന് സംശിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മന്‍സൂരി അനധികൃതമായി പടക്കനിര്‍മാണം നടത്തിയിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. ഇതാണ് സ്ഫോടനത്തിന് പിന്നിലെന്ന് അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മന്‍സൂരിയെ കൂടാതെ ഇര്‍ഫാന്‍, ആബിദ്, ചന്തു എന്നിവരാണ് മരിച്ചവരില്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. സ്ഫോടനത്തില്‍ സമീപത്തെ മൂന്ന് വീടുകളും തകര്‍ന്നിട്ടുണ്ട്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.