ETV Bharat / bharat

ഒ ഐ സി സമ്മേളനം , സുഷമ സ്വരാജ് അബുദാബിയിലെത്തി - അബുദാബി

ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷൻ സമ്മേളനത്തിൽ ഇന്ത്യയെ മുഖ്യാതിഥിയായി ക്ഷണിച്ചത് പിൻവലിക്കണമെന്ന പാക്കിസ്ഥാന്‍റെ ആവശ്യം യു.എ.ഇ തള്ളിയിരുന്നു. തുടർന്ന് ഒ ഐസി യുടെ സമ്മേളനത്തിൽ നിന്നും വിട്ടുനിൽക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചു. അതേസമയം ഭീകരതയെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്‍റെ നിലപാടിനെതിരെ, ഇന്ത്യയ്ക്ക് ലോകരാജ്യങ്ങളുടെ പിന്തുണ തേടാനുള്ള അവസരം കൂടിയാണ് ഈ സമ്മേളനം.

സുഷമ സ്വരാജ്
author img

By

Published : Mar 1, 2019, 5:24 AM IST

ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷൻ സമ്മേളനത്തിൽ പങ്കെടുക്കാനായിവിദേശകാര്യമന്ത്രി സുഷമ സ്വരാജ് അബുദബിയിലെത്തി. ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷൻ്റെ സമ്മേളനത്തിൽ ആദ്യമായാണ് ഇന്ത്യ പങ്കെടുക്കുന്നത്. യു.എ.ഇയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് മുഖ്യ അതിഥിയായ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എത്തിയത്.ഭീകരതയെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്‍റെ നിലപാടിനെതിരെ, ഇന്ത്യയ്ക്ക് ലോകരാജ്യങ്ങളുടെ പിന്തുണ തേടാനുള്ള അവസരം കൂടിയാണ് ഈസമ്മേളനം.

അതേസമയംഇന്ത്യയെ മുഖ്യാതിഥിയായി ക്ഷണിച്ചത് പിൻവലിക്കണമെന്ന പാക്കിസ്ഥാന്‍റെ ആവശ്യം യു.എ.ഇ തള്ളിയിരുന്നു. തുടർന്ന്ഒ ഐ സിയുടെ സമ്മേളനത്തിൽ നിന്നും വിട്ടുനിൽക്കുമെന്ന്പാകിസ്ഥാൻ അറിയിച്ചു. അതിനാൽതന്നെ, ഭീകരവാദവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആശങ്കകളും നിലപാടുകളും സുഷമ സ്വരാജ് ഈ യോഗത്തിൽ അവതരിപ്പിക്കുമെന്നാണ് സൂചന.

എന്നാൽകഴിഞ്ഞ വർഷം മെയിൽ ബംഗ്ലാദേശിലെ ധാക്കയിൽ നടന്ന സമ്മേളനത്തിൽ കശ്മീർ വിഷയത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രമേയമാണ് ഒ ഐ സി പാസാക്കിയത്. ബുർഹാൻ വാനിയുടെ കൊലപാതകത്തിനു ശേഷമുള്ള സംഘർഷം, കശ്മീരി വിദ്യാർഥികൾക്കെതിരെയുള്ള ആക്രമണങ്ങൾ,കത്വവയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം , ഭീകരരെ മനുഷ്യകവചമാക്കിയ നടപടി തുടങ്ങിയവയിൽ ഇന്ത്യയെ പ്രതിസ്ഥാനത്തു നിർത്തിയുള്ള പ്രമേയമാണ് ഒ.ഐ.സി പാസാക്കിയിരുന്നത്. ഈ പശ്ചാത്തലത്തിൽ അറുപതോളം രാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യമന്ത്രിമാരെ അഭിസംബോധന ചെയ്തുള്ള സുഷമ സ്വരാജിന്‍റെപ്രസംഗം ഏറെ നിർണായകമാകും.

Intro:Body:

UAE: External Affairs Minister Sushma Swaraj arrives in Abu Dhabi. She will attend a conclave of the Organisation of Islamic Cooperation (OIC) there as the Guest of Honour.

സുഷമ സ്വരാജ് ഇന്ന് യുഎഇയിലേക്ക്; ഇന്ത്യന്‍ നിലപാട് നിര്‍ണായകം

ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ സമ്മേളനത്തിൽ പങ്കെടുക്കാൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്നു അബുദബിയിലേക്കു തിരിക്കും. ഇന്ത്യയെ മുഖ്യാതിഥിയായി ക്ഷണിച്ചതിൽ പ്രതിഷേധിച്ചു പാക്കിസ്ഥാൻ സമ്മേളനം ബഹിഷ്കരിച്ചിരുന്നു. അതേസമയം, ഭീകരതയെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്‍റെ നിലപാടിനെതിരെ, ഇന്ത്യയ്ക്ക് ലോകരാജ്യങ്ങളുടെ പിന്തുണ തേടാനുള്ള അവസരമാണ് സമ്മേളനം.

ഇസ്ളാമിക രാജ്യങ്ങളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ്റെ സമ്മേളനത്തിൽ ആദ്യമായാണ് ഇന്ത്യ പങ്കെടുക്കുന്നത്. യു.എ.ഇയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് മുഖ്യ അതിഥിയായ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എത്തുന്നത്. ഇന്ത്യയെ മുഖ്യാതിഥിയായി ക്ഷണിച്ചത് പിൻവലിക്കണമെന്ന പാക്കിസ്ഥാൻറെ ആവശ്യം യു.എ.ഇ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഒഐസിയുടെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിൽ നിന്നും വിട്ടുനിൽക്കുമെന്നു പാക്കിസ്ഥാൻ അറിയിച്ചത്. സൌദി അറേബ്യ, യു.എ.ഇ തുടങ്ങി അൻപത്തിയേഴു രാജ്യങ്ങളാണ് ഒ.ഐ.സിയിലെ അംഗങ്ങൾ. റഷ്യ, തായ്ലാൻഡ് തുടങ്ങി അഞ്ചു രാജ്യങ്ങൾക്കു നിരീക്ഷക പദവിയുമുണ്ട്. അതിനാൽതന്നെ, ഭീകരവാദവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആശങ്കകളും നിലപാടുകളും സുഷമ സ്വരാജ് ഈ യോഗത്തിൽ അവതരിപ്പിക്കുമെന്നാണ് സൂചന.

അതേസമയം, കഴിഞ്ഞ വർഷം മെയിൽ ബംഗ്ളാദേശിലെ ധാക്കയിൽ നടന്ന സമ്മേളനത്തിൽ കശ്മീർ വിഷയത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രമേയമാണ് ഒഐസി പാസാക്കിയത്.  ബുർഹാൻ വാനിയുടെ കൊലപാതകത്തിനു ശേഷമുള്ള സംഘർഷം, ഭീകരരെ മനുഷ്യകവചമാക്കിയ നടപടി, കശ്മീരി വിദ്യാർഥികൾക്കെതിരെയുള്ള ആക്രമണങ്ങൾ, കത്വവയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം തുടങ്ങിയവയിൽ ഇന്ത്യയെ പ്രതിസ്ഥാനത്തു നിർത്തിയുള്ള പ്രമേയമാണ് ഒ.ഐ.സി പാസാക്കിയിരുന്നത്. ഈ പശ്ചാത്തലത്തിൽ അറുപതോളം രാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യമന്ത്രിമാരെ അഭിസംബോധന ചെയ്തുള്ള സുഷമ സ്വരാജിൻറെ പ്രസംഗം ഏറെ നിർണായകമാകും.  

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.