ETV Bharat / bharat

ഭുവനേശ്വരിൽ പെട്രോൾ പമ്പിൽ പൊട്ടിത്തെറി

ഇന്ധന സംഭരണ ​​ടാങ്കുകളിൽ ഒന്ന് പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു. നിരവധി പേർക്ക് ഗുരുതര പരിക്ക്.

Explosion Rocks Filling Station Near Raj Bhawan In Bhubaneswar  Bhubaneswar  explosion  petrol pump station near Raj Bhawan  പെട്രോൾ പമ്പിൽ പൊട്ടിത്തെറി  സിറ്റി പോലീസ് കമ്മിഷണർ സുധാൻസു സാരംഗി  City Police Commissioner Sudhansu Sarangi  ഭുവനേശ്വരിൽ പമ്പിൽ പൊട്ടിത്തെറി
ഭുവനേശ്വരിൽ പെട്രോൾ പമ്പിൽ പൊട്ടിത്തെറി
author img

By

Published : Oct 7, 2020, 5:23 PM IST

ഭുവനേശ്വർ: ഒഡിഷ രാജ്ഭവന് സമീപത്തെ പെട്രോൾ പമ്പിൽ തീപിടിത്തം ഉണ്ടായി. ഇന്ധന സംഭരണ ​​ടാങ്കുകളിൽ ഒന്ന് പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു. ഇന്ന് ഉച്ചയോടെ ആണ് പൊട്ടിത്തെറി ഉണ്ടായത്.

തീ പടർന്നതിനെ തുടർന്ന് മൂന്ന് യൂണിറ്റ് അഗ്നിശമനാ സേന സ്ഥലത്തെത്തി. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയെന്നും സിറ്റി പൊലീസ് കമ്മിഷണർ സുധാൻസു സാരംഗി അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രകൃതിവാതക സെക്രട്ടറിയോട് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ആവിശ്യപ്പെട്ടു. അപകടത്തിൽ പരിക്കേറ്റവർക്ക് മുഖ്യ മന്ത്രി നവീൻ പട്‌നായിക്‌ സൗജന്യ ചികിത്സാ സഹായം പ്രഖ്യാപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.