ന്യൂഡല്‍ഹി: പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്‌സൈസ് തീരുവ കൂട്ടി. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ലിറ്ററിന് മൂന്ന് രൂപ വെച്ചാണ് കൂട്ടിയത്. ഈ വര്‍ധവ് ഉപഭോക്താക്കളെ ബാധിച്ചേക്കില്ല.
സാധാരണനിലയില്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചാല്‍ പെട്രോൾ, ഡീസല്‍ വില വര്‍ധനവിലേക്ക് നയിക്കാറുണ്ട്. എന്നാല്‍ നിലവില്‍ രാജ്യാന്തരവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞ സാഹചര്യമായതിനാല്‍ പെട്രോൾ, ഡീസല്‍ വില കൂടാനുള്ള സാധ്യത കുറവാണ്. രാജ്യാന്തര വിപണിയിലെ എണ്ണവിലക്ക് അനുസരിച്ച് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്കാണ്.