ETV Bharat / bharat

യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം നാളെ കശ്‌മീര്‍ സന്ദര്‍ശിക്കും

author img

By

Published : Oct 28, 2019, 5:34 PM IST

Updated : Oct 28, 2019, 8:02 PM IST

പ്രത്യേക പദവി നീക്കിയതിന് ശേഷമുള്ള കശ്‌മീരിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാനാണ് 28 അംഗ സംഘം ഇന്ത്യയിലെത്തിയത്.

യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം

ന്യൂഡല്‍ഹി: കശ്‌മീര്‍ സന്ദര്‍ശനത്തിനെത്തിയ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തി. കശ്‌മീരിന്‍റെ പ്രത്യേക പദവി നീക്കിയതിന് പിന്നാലെയുണ്ടായ പ്രതിസന്ധികളും നിലവിലെ സാഹചര്യവും ചര്‍ച്ചയായി.

യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്‌ച നടത്തി

പ്രതിനിധി സംഘം നാളെ കശ്‌മീര്‍ സന്ദര്‍ശിക്കും. കശ്‌മീരിലെ നിലവിലെ സ്ഥിതിഗതി പരിശോധിക്കുകയാണ് സന്ദര്‍ശനത്തിന്‍റെ ലക്ഷ്യമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി തിയറി മാരിയേനി ഇടിവി ഭാരതിനോട് പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി തിയറി മാരിയേനി ഇടിവി ഭാരതിനോട്

ഇന്ത്യയിലെത്തിയ 28 അംഗ സംഘത്തില്‍ പോളണ്ട്, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളുണ്ട്. പ്രത്യേക പദവി നീക്കിയ ശേഷം കശ്‌മീര്‍ സന്ദര്‍ശനത്തിനെത്തുന്ന ആദ്യ വിദേശ സംഘമാണ് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍.

Intro:Body:

A 28-member delegation of EU (European Union) parliamentarians to meet National Security Advisor Ajit Doval today. (file pic)

Conclusion:
Last Updated : Oct 28, 2019, 8:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.