ഭോപ്പാൽ: മധ്യപ്രദേശിൽ എഞ്ചിനീയർ സ്വന്തമായി വെന്‍റിലേറ്റർ നിർമിച്ചു. രത്‌ലം സ്വദേശിയായ എഞ്ചിനീയർ അൻസാർ അഹമ്മദ് അബ്ബാസിയും സഹായി നജീബും ചേർന്നാണ് വെന്‍റിലേറ്റർ നിർമിച്ചത്. വെറും 7000 രൂപ ചെലവിലാണ് ഇവർ പോർട്ടബിൾ വെന്‍റിലേറ്റർ നിർമിച്ചത്. ഇത് മൊബൈൽ, ലാപ്‌ടോപ്പ് എന്നിവയിലൂടെയും പ്രവർത്തിപ്പിക്കാൻ കഴിയും. ഇന്ത്യയിൽ നിന്നും വാങ്ങിയ ഭാഗങ്ങൾ ഉപയോഗിച്ച് നിർമിച്ച വെന്‍റിലറ്ററിന് 'ഇന്ത്യൻ വെന്‍റിലേറ്റർ' എന്നാണ് പേര് നൽകിയത്.
ഒരു മാസം കൊണ്ടാണ് ഇരുവരും ചേർന്ന് വെന്‍റിലേറ്റർ നിർമിച്ചത്. ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വിലകൂടിയ വെന്‍റിലേറ്ററുകളാണ് ഇന്ത്യയിൽ സാധാരണയായി ഉപയോഗിക്കുന്നത്. കൊവിഡ് അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിൽ രാജ്യം വെന്‍റിലേറ്ററുകൾ അഭാവം മൂലം ബുദ്ധിമുട്ടുകയാണെന്നും ഈ സാഹചര്യം കണക്കിലെടുത്താണ് വെന്‍റിലേറ്റർ നിർമിച്ചതെന്നും അൻസാർ അഹമ്മദ് അബ്ബാസി പറഞ്ഞു.