ഭുവനേശ്വർ: ഒഡീഷയിലെ കാലഹന്തി ജില്ലയിൽ സരുക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു നക്സലേറ്റ് കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സംഭവസ്ഥലത്ത് നിന്നും രക്തക്കറ പുരണ്ട വിധത്തിൽ സ്ഫോടക വസ്തുക്കൾ, ടിഫിൻ ബോംബുകൾ, കിറ്റ് ബാഗുകൾ, മരുന്ന്, രണ്ട് ജലാറ്റിൻ സ്റ്റിക്കുകൾ, ഡിറ്റണേറ്ററുകൾ, രേഖകൾ എന്നിവ കണ്ടെടുത്തു.
കാലഹന്തി ജില്ലയിലെ വനപ്രദേശങ്ങളിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യം സംബന്ധിച്ച് ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 14 ന് വൈകിട്ട് നടന്ന ഏറ്റുമുട്ടൽ പത്ത് മിനിറ്റോളം തുടർന്നു. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.