ലഖ്‌നൗ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇന്തോനേഷ്യൻ പൗരന്മാരെ മോചിപ്പിക്കണമെന്ന് ഇന്തോനേഷ്യൻ എംബസി ആവശ്യപ്പെട്ടു. കസ്റ്റഡിയിലുള്ളവർ ഇന്തോനേഷ്യയിലെ നിയമങ്ങൾ ലംഘിച്ചിട്ടില്ലാത്തവരാണെന്നും ഇന്ത്യയിൽ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഇന്തോനേഷ്യൻ സർക്കാർ ഉറപ്പ് നൽകുന്നതായും എംബസി അറിയിച്ചു. പൗരന്മാരുടെ സംരക്ഷണവും റമദാൻ ഉപവാസത്തിനുള്ള സൗകര്യവും ഉറപ്പാക്കാനും എംബസി അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. വിസ നിയമങ്ങൾ ലംഘിച്ച എല്ലാ ഇന്തോനേഷ്യൻ പൗരന്മാരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് രാകേഷ് സിംഗ് പറഞ്ഞു. പിടിയിലായ ഇന്തോനേഷ്യക്കാർക്ക് സംരക്ഷണം നൽകുന്നുണ്ടെന്നും റമദാൻ ഉപവാസത്തിനുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പാടാക്കിയിട്ടുണ്ടെന്നും മുതിർന്ന പൊലീസ് മേധാവി അമിത് പതക് പറഞ്ഞു.
നിസാമുദീൻ സമ്മേളനം; ഇന്തോനേഷ്യൻ പൗരന്മാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്തോനേഷ്യൻ എംബസി - മൊറാദാബാദ്
ഇന്തോനേഷ്യൻ പൗരന്മാരുടെ സംരക്ഷണവും റമദാൻ ഉപവാസത്തിനുള്ള സൗകര്യവും ഉറപ്പാക്കണമെന്ന് ഇന്തോനേഷ്യൻ എംബസി ആവശ്യപ്പെട്ടു