ശ്രീനഗര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള എട്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ തെക്കന്‍ കശ്‌മീരിലെ ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടപടി.
പുല്‍വാമ, കുല്‍ഗാം, അനന്താങ്, സോപിയാന്‍ മേഖലകളിലെ ഇന്‍റര്‍നെറ്റ് ബന്ധമാണ് വിച്ഛേദിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ച ശേഷം സേവനം പുനസ്ഥാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ആര്‍ട്ടിക്കള്‍ 370 നിലവില്‍ വന്ന ശേഷം കശ്‌മീരില്‍ നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണിത്. കഴിഞ്ഞ ഓഗസ്റ്റിലാണ് നിയമം പ്രാബല്യത്തില്‍ വന്നത്. ഇതേ തുടര്‍ന്ന് ജമ്മു കശ്‌മീര്‍ കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു, കശ്‌മീര്‍, ലഡാക്ക് എന്നിങ്ങനെ വിഭജിച്ചിരുന്നു. വോട്ടെണ്ണല്‍ ഈ മാസം 22ന് നടക്കും.