മുംബൈ: മഹാരാഷ്‌ട്രയിലെ പൂനെയിൽ 68കാരനായ കൊവിഡ് രോഗി മരിച്ചു. വൈറസ് ബാധയെ തുടര്‍ന്നുണ്ടായ കടുത്ത ശ്വാസകോശ സംബന്ധമായ അസുഖമാണ് മരണ കാരണം. പൂനെയില്‍ 100 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്തൊട്ടാകെയുള്ള കൊവിഡ് കേസുകളുടെ എണ്ണം 37,336 ആയി. 9,951 പേര്‍ക്ക് രോഗം ഭേദമാവുകയും 1,218 പേര്‍ മരിക്കുകയും ചെയ്‌തു. നിലവില്‍ 26,167 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.