തെലങ്കാന: ഇരുപത്തഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ അറുപതുകാരൻ അറസ്റ്റിൽ. ബഹ്റൈൻ സ്വദേശിയായ റിട്ടയേഡ് നഴ്സാണ് അറസ്റ്റിലായത്. തെലങ്കാന സ്വദേശികളായ ദമ്പതികളുടെ സഹായത്തോടെ വിവാഹ വാഗ്ദാനത്തിനെന്ന പേരില്‍ പെൺകുട്ടിയെ വാടകവീട്ടിൽ വിളിച്ചുവരുത്തിയായിരുന്നു പീഡനം. ബലാത്സംഗ ശ്രമം ചെറുക്കുന്നതിനിടെ സിഗരറ്റ് ഉപയോഗിച്ച് ഇയാൾ പെൺകുട്ടിയുടെ കാലുകൾ പൊള്ളിച്ചു.
നമ്പള്ളിയിലെ ഹോട്ടലിൽ എത്തിയ ബഹറൈൻ സ്വദേശിയായ പ്രതി വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായി തെലങ്കാന സ്വദേശിയായ യുവാവിനോട് പറഞ്ഞു. തുടർന്ന് തെലങ്കാന സ്വദേശിയും ഭാര്യയും ചേർന്ന് പീഡനത്തിനിരയായ പെൺകുട്ടിയേയും സഹോദരിയേയും വിളിച്ചുവരുത്തി. വീട് വിൽക്കാമെന്ന വ്യാജേനയാണ് പെൺകുട്ടികളെ വിളിച്ചുവരുത്തിയത്. അവിടെ വച്ച് ബഹ്റൈൻ സ്വദേശിയെ പരിചയപ്പെടുത്തി. അയാൾ ഉടൻ തന്നെ പെൺകുട്ടികളില്‍ ഒരാളെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്തു. എന്നാൽ വിവാഹഭ്യർഥന നിരസിച്ച് യുവതികൾ അവിടെ നിന്നും പോയി. തുടർന്ന് ഇളയ പെൺകുട്ടിയെ സ്വാധീനിച്ച് വീണ്ടും പ്രതിയുടെ സമീപത്തെത്തിച്ചു. സഹോദരി അറിയാതെ യുവതി വീണ്ടും പ്രതിയുടെ വീട്ടിലേക്ക് പോയി. വീണ്ടും ബഹറൈൻ സ്വദേശി വിവാഹ വാഗ്ദാനം ചെയ്തു. അതും നിരസിച്ചതിനെ തുടർന്ന് പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
സഹോദരിയെ കാണാതായതിനെ തുടർന്ന് തുടർന്ന് ബഹ്റൈൻ സ്വദേശി താമസിക്കുന്ന വീട്ടിലെത്തി നടത്തിയ അന്വേഷണത്തില്‍ പെൺകുട്ടിയെ കണ്ടെത്തി. എന്നാല്‍ സഹോദരിയെ തനിക്ക് വിറ്റതായി ഇയാൾ അറിയിച്ചു. ഇതേ തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബലാത്സംഗത്തിന് സഹായം നല്കിയ ദമ്പതികൾ ഒളിവിലാണും ഇവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയതായും പൊലീസ് അറിയിച്ചു.