ETV Bharat / bharat

ഇന്ത്യയിലെ വിദ്യാഭ്യാസവും തൊഴിൽ മേഖലയും; അറിയേണ്ടതെല്ലാം - വിദ്യാഭ്യാസം

യുവാക്കളെ നിലവിലെയും ഭാവിയിലുമുള്ള ആവശ്യങ്ങൾ അഭിമുഖീകരിക്കാൻ തയ്യാറാക്കുകയും അതുവഴി അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയിൽ മികച്ച ഭാഗമാക്കാക്കുക എന്നതാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മുമ്പിലുള്ള പ്രധാന വെല്ലുവിളി.

Education to be integrated with employment
ഇന്ത്യയിലെ വിദ്യാഭ്യാസവും തൊഴിൽ മേഖലയും; അറിയേണ്ടതെല്ലാം
author img

By

Published : Nov 27, 2019, 2:45 PM IST

ഹൈദരാബാദ്: ഇന്നത്തെ മത്സര ലോകത്ത് ഒരു വ്യക്തിയുടെ കരിയർ നിശ്ചയിക്കുന്നതിൽ സാങ്കേതിക അറിവും നൈപുണ്യവും നിശ്ചിത പങ്ക് വഹിക്കുന്നു. യുവാക്കളെ നിലവിലെയും ഭാവിയിലുമുള്ള ആവശ്യങ്ങൾ അഭിമുഖീകരിക്കാൻ തയ്യാറാക്കുകയും അതുവഴി അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയിൽ മികച്ച ഭാഗമാക്കാനും സാധിക്കണം. അതു തന്നെയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മുമ്പിലുള്ള പ്രധാന വെല്ലുവിളി.

ഇപ്പോഴുള്ള 90 ശതമാനം വിദ്യാസമ്പന്നരായ യുവാക്കൾക്കും തൊഴിൽ സംബന്ധമായ നൈപുണ്യം ഇല്ലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇത് ഇന്നത്തെ മാത്രമല്ല ഭാവിയിലെ തൊഴിൽ മേഖലയ്ക്കും വളരെയധികം ആവശ്യമാണ്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി പാഠ്യപദ്ധതിയുടെ ഭാഗമായി പ്രത്യേക കോഴ്സുകൾ ആരംഭിക്കണം. ഹൈസ്കൂളിൽ നിന്ന് തന്നെ ആരംഭിക്കുന്ന ഇത്തരം കോഴ്സുകൾ യുവാക്കളുടെ നൈപുണ്യവും സാങ്കേതിക മികവും മെച്ചപ്പെടുത്തും. ഇതിനായി സർക്കാരുകൾ ഏകദേശം 20,000 കോടി രൂപ മാറ്റിവെയ്ക്കണമെന്നും വിദഗ്ദർ പറയുന്നു.

2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 'നൈപുണ്യ ഭാരത്' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. എന്നാൽ വാസ്തവത്തിൽ കേന്ദ്ര സർക്കാർ കൊണ്ടു വന്ന ഈ പദ്ധതി രാജ്യത്തെ ദാരിദ്ര്യം മാറ്റാൻ മാത്രമാണ് സഹായകരമാകുന്നത്.

2020 അവസാനത്തോടെ 40 കോടിയിലധികം തൊഴിൽ സാധ്യതകൾ രാജ്യത്ത് സൃഷ്ടിക്കാൻ 2009ൽ തീരുമാനമായിരുന്നു. 2016 ഓടെ പദ്ധതി കൃത്യമായി നടപ്പാക്കി. 2019 അവസാനത്തോടെ ഇന്ത്യയിലെ 52 ലക്ഷം യുവാക്കൾക്ക് അവരുടെ നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് ഇത് സഹായകരമായി. ഇതിൽ 12.60 ലക്ഷം (24%) പേർ തങ്ങളുടെ നൈപുണ്യമനുസരിച്ചുള്ള ജോലിയിൽ പ്രവേശിച്ചുവെന്നാണ് സർക്കാർ റിപ്പോർട്ടുകൾ.

ദേശീയ മാനവ വിഭവശേഷിയുടെ സമഗ്രവികസനത്തിൽ സംസ്ഥാന സർക്കാരുകളെ പങ്കാളികളാക്കാനുള്ള നിർദേശം കേന്ദ്ര സർക്കാർ മുന്നോട്ടു വച്ചിട്ടുണ്ട്.

ഇന്ത്യയുടെ അയൽ രാജ്യമായ ചൈനയിൽ, ' ഒൻപത് വർഷത്തെ ഇന്‍റഗ്രേറ്റഡ് വിദ്യാഭ്യാസം’ നയമാണ് നടപ്പാക്കുന്നത്. അതിൽ അവസാന മൂന്ന് വർഷം നൈപുണ്യ വികസന പരിപാടികൾ ആണ്. ഇതനുസരിച്ച്, അക്കാദമിക് യോഗ്യതകൾ നേടുന്നതിനു പുറമെ നൈപുണ്യ പാടവമുള്ള വ്യക്തികളായാണ് ഓരോ വിദ്യാർഥികളും പഠിച്ചിറങ്ങുന്നത്. ഇത് രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സഹായകരമാകുന്നു.

സർവെ പ്രകാരം, ദക്ഷിണ കൊറിയ, ജർമ്മനി, യു.കെ തുടങ്ങിയ രാജ്യങ്ങളിൽ നൈപുണ്യമുള്ള ഉദ്യോഗാർഥികളെയാണ് വാർത്തെടുക്കുന്നത്. വർഷത്തിൽ ഇത് 96%, 75%, 68% എന്ന കണക്കിലാണ്. എന്നാൽ ഇന്ത്യയിൽ ഇത് വെറും 5% മാത്രമാണ് എന്നാണ് സത്യം.

യുണിസെഫ് നടത്തിയ സർവേ പ്രകാരം 2030 ഓടെ ഇന്ത്യയിലെ തൊഴിലാളികളുടെ എണ്ണം 96 കോടിയിലധികമാകുമെന്ന് കണക്കാക്കപ്പെടുന്നു. ഇതിൽ 31 കോടി ആളുകൾക്ക് അക്കാദമിക് യോഗ്യതയുണ്ടാകും. അതേസമയം വിദഗ്ധരും നൈപുണ്യവുമുള്ള ഉദ്യാഗാർഥികളുടെ എണ്ണം ഇതിന്‍റെ പകുതി (ഏകദേശം 15 കോടി) മാത്രമാണെന്നാണ് കണക്കുകൾ.

വിദഗ്ധരും പ്രൊഫഷണലുമായ 63 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 53-ാം സ്ഥാനത്താണ്. ഇത് നമ്മുടെ ഭാവിതലമുറയ്ക്കായി ഒരുപോലെ ശ്രദ്ധ ചെലുത്തേണ്ട കാര്യമാണ്. മറ്റൊരു സർവേ പ്രകാരം ഇന്ത്യൻ ജനസംഖ്യയുടെ 70% പേർക്കും ഗവൺമെന്‍റുകൾ നടത്തി വരുന്ന വിവിധ നൈപുണ്യ വികസന പദ്ധതികളെക്കുറിച്ച് ഇപ്പോഴും അറിയില്ല. ഇത്തരം പദ്ധതികൾ സമൂഹത്തിൽ കൃത്യമായി എത്തിച്ചാൽ മാത്രമെ ഓരോ വ്യക്തിക്കും സ്വതന്ത്രമായും സാമ്പത്തികമായും മുന്നോട്ട് നിൽക്കുന്ന ജീവിതം നയിക്കാനാകൂ.
വ്യവസായ മേഖലകളേയും, തൊഴിൽ മേഖലകളേയും ഇത്തരം പദ്ധതികളുമായി സംയോജിപ്പിക്കണം. അതിനാൽ സ്കൂളുകളിൽ നിന്ന് തന്നെ ഓരോരുത്തർക്കും തന്‍റെ കരിയർ കണ്ടെത്താനാകും. ഇത് ഐക്യരാഷ്ട്ര സഭയും വ്യക്തമാക്കിയിരുന്നു.

നിർഭാഗ്യവശാൽ, ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇത് വളരെ വിദൂരത്തുള്ള ഒരു സ്വപ്നമാണ്. കാരണം, നമ്മൾ പഠിക്കുന്നതും പിന്നീട് ജോലി ചെയ്യുന്നതും തമ്മിൽ യാതൊരു ബന്ധവും ഇന്ന് കാണാൻ സാധിക്കില്ല. നമ്മുടെ കുട്ടികൾ നേടുന്ന അക്കാദമിക്ക് യോഗ്യത പിന്നീട് തൊഴിൽ നേടുമ്പോൾ ഉപയോഗപ്രദമാണോയെന്ന് ഇതു വരെയും തെളിയിക്കപ്പെട്ടിട്ടില്ല. ഇത് തൊഴിൽ മേഖലയിൽ വൻ നൈപുണ്യപരമായ വിടവാണ് സൃഷ്ടിക്കുന്നത്. പിജിയും, പിഎച്ച്ഡിയും കഴിഞ്ഞ നിരവധിയാളുകൾ ഇത്തരം കാരണങ്ങളാൽ ഇന്ന് തുച്ഛമായ ശമ്പളത്തിനും, അവരുടെ യോഗ്യതയെക്കാൾ താഴ്ന്ന ജോലിയും ചെയ്തു വരുന്നു.

“ഒരു ജീവനക്കാരന് അത്യാവശം അക്കാദമിക് യോഗ്യതയല്ല മറിച്ച് പ്രൊഫഷണലിസവും നൈപുണ്യ പാടവവുമാണ്" - ഒരു അന്താരാഷ്ട്ര ഡാറ്റാ മാനേജ്മെന്‍റ് കമ്പനിയുടെ ഹെഡ് എം‌എസ് ജിന്നി റോമെറ്റി പറയുന്നു.

ലോകം അറിവിന്‍റെയും വിവരങ്ങളുടെയും ഡിജിറ്റൽ പ്രക്ഷേപണത്തിൽ എത്തി നിൽക്കുമ്പോൾ, 'ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്', 'ഡാറ്റ അനലിറ്റിക്‌സ്', 'ബ്ലോക്ക് ചെയിൻ', 'റോബോട്ടിക് ഓട്ടോമേഷൻ', 'സൈബർ സുരക്ഷ' തുടങ്ങിയ മേഖലകളിലാണ് ഇന്ന് നിരവധി തൊഴിൽ സാധ്യതകൾ. ഇത്തരം മേഖലകളിൽ നൈപുണ്യമുള്ള ഉദ്യോഗാർഥികൾക്ക് ഇന്ന് മികച്ച രീതിയിൽ ശോഭിക്കാൻ സാധിക്കും.

ഇവയെല്ലാം നേടിയെടുക്കണമെങ്കിൽ സ്കൂളുകളിലെ പാഠ്യപദ്ധതി ഇത്തരം കോഴ്സുകളാൽ നവീകരിക്കണം. എന്നാൽ മാത്രമെ ഇന്നത്തെ തലമുറയ്ക്ക് ആത്മവിശ്വാസത്തോടെ നാളത്തെ മത്സര ലോകത്തെ അഭിമുഖീകരിക്കാൻ സാധിക്കുള്ളൂ. ഇതിനായി സർക്കാർ തന്നെ മുന്നിട്ടിറങ്ങണം.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.