ചെന്നൈ : പുതിയ പാർലമെന്‍റ് മന്ദിരത്തിന് തറക്കല്ലിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി അഭിനന്ദിച്ചു.
"സർ, ന്യൂ ഡൽഹിയിലെ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി പുതിയ പാർലമെന്‍റ് മന്ദിരം പണിയുന്നതിനുള്ള തറക്കല്ലിട്ടതിന് ഞാൻ താങ്ങളെ അഭിനന്ദിക്കുന്നു. ഇത് സ്വതന്ത്ര ഇന്ത്യയിലെ ഒരു സുപ്രധാന നാഴിക കല്ലായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്," .
പദ്ധതിയെ രൂപപ്പെടുത്തുന്നതിൽ നിങ്ങളുടെ വ്യക്തിപരമായ പ്രവർത്തനത്തെ അഭിനന്ദിക്കുന്നു. വീഡിയോ കോൺഫറൻസിലൂടെ ആണെങ്കിലും ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത്തിൽ എനിക്ക് സന്തോഷമുണ്ട് -എടപ്പാടി പറഞ്ഞു. ട്വീറ്ററിലൂടെയാണ് എടപ്പാടി ഇങ്ങനെ അഭിപ്രായപെട്ടത്.