മുംബൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഇ.ഡി മൂന്ന് തവണ നോട്ടീസ് അയച്ചെങ്കിലും ഹാജരാകാതെ ശിവസേന എംഎൽഎ പ്രതാപ് സർനായ്‌ക്കിന്‍റെ മകൻ വിഹാൻ സർനായിക്. നവംബർ 24ന് ഇ.ഡി വിഹാങിനെ അഞ്ച് മണിക്കൂർ ചോദ്യം ചെയ്‌തിരുന്നു. കൂടുതൽ ചോദ്യം ചെയ്യാനായി നവംബർ 25,26,27 എന്നീ ദിവസങ്ങളിൽ ഇഡി വിഹാനെ വിളിക്കുകയും എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കുകയുമായിരുന്നു. പ്രതാപ് സർനായിക്കിന്‍റെ ക്വാറന്‍റൈൻ കാലാവധി നാളെ തീരാനിരിക്കെ അതിന് ശേഷം ഇ.ഡി വിഹാനെ ചോദ്യം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് പ്രതാപ് സർനായിക്കിന്‍റെ സഹായി അമിത് ചാണ്ഡോളയെ അറസ്റ്റ് ചെയ്‌തിരുന്നു. ടോപ്‌സ് ഗ്രൂപ്പും പ്രതാപ് സർനായിക്കും തമ്മിലുള്ള സംശയാസ്പദമായ ഇടപാടുകൾക്ക് ഇഡി തെളിവുകൾ കണ്ടെത്തിയിരുന്നു.