ന്യൂഡല്‍ഹി: ആയുര്‍ദൈര്‍ഘ്യം കൂടുന്നതനുസരിച്ച് രാജ്യത്തെ പെന്‍ഷന്‍ പ്രായവും ഉയര്‍ത്തണമെന്ന് സാമ്പത്തിക സര്‍വേ. എന്നാല്‍ ഇത് എത്ര വയസ്സാക്കണമെന്ന് സര്‍വേ നിര്‍ദ്ദേശിച്ചിട്ടില്ല.
ആയുര്‍ദൈര്‍ഘ്യം കൂടുന്നതനുസരിച്ച് പെന്‍ഷന്‍ പ്രായ പരിധി ഉയര്‍ത്തിയതും ഉയര്‍ത്താന്‍ തീരുമാനിച്ച രാജ്യങ്ങളുടെയും ഉദാഹരണങ്ങള്‍ ചൂണ്ടികാട്ടിയാണ് സാമ്പത്തിക സര്‍വേ ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്.
കേന്ദ്ര സര്‍ക്കാരില്‍ 60 വയസ്സാണ് നിലവിലെ പെന്‍ഷന്‍ പ്രായ പരിധി, വിവിധ സംസ്ഥാനങ്ങളില്‍ 55 മുതല്‍ 60 വരെയും.
ഇന്ത്യയില്‍ ആയുരദൈര്‍ഘ്യം ഇനിയും കൂടുമെന്നും അതിനാല്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കണമെന്നും സമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം ഒക്ടോബറില്‍ പെന്‍ഷന്‍ പ്രായം 66 ആകും, 2026-28 ല്‍ പ്രായ പരിധി 67 ഉം, 2044-46 ല്‍ 68 ഉം ആക്കാന്‍ ഇംഗ്ലണ്ട് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ജര്‍മ്മനിയില്‍ 2023 ല്‍ 66 ആകും, ജപ്പാന്‍ പെന്‍ഷന്‍ പ്രായം 70 ആക്കാനാണ് ആലോചന.