ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വാര്‍ത്താസമ്മേളനം ഇന്ന് 12.30ന് ഡല്‍ഹിയില്‍ നടക്കും. കൊറോണ വൈറസ് വ്യാപനം കൂടിയ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ആദ്യ സംസ്ഥാനമായിരിക്കും ബിഹാര്‍.
ഒക്ടോബര്‍ പകുതിയോടെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചനകള്‍ ലഭിക്കുന്നത്. കൊവിഡ് മുന്‍കരുതലിന്‍റെ ഭാഗമായി ഒന്നിലധികം ഘട്ടങ്ങളായിട്ടാകും തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കൊവിഡിന് പുറമെ പ്രളയ ഭീഷണികളും തരണം ചെയ്തുവേണം ബിഹാര്‍ പോളിങ് ബൂത്തിലേക്ക് എത്തേണ്ടത്. ലോക്ക് ഡൗണിൽ ഉണ്ടായ തൊഴിൽ നഷ്ടവും പ്രവാസികളുടെ പുനരുദ്ധാരണവും അടക്കം നിതീഷ് കുമാറിന് തിരിച്ചടിയായേക്കും.
ഈ സാഹചര്യം മുതലെടുക്കുവാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമവും ഫലം കാണുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ബിഹാർ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ അതുഫലം കണ്ടിരുന്നില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രസർക്കാരിന്‍റെ വിവാദമായ ഫാം ബില്ലിന് പിന്തുണയുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എത്തിയിരുന്നു.
ബില്ലിനെതിരെ കർഷക പ്രതിഷേധം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന് പിന്തുണയുമായി നിതീഷ് രംഗത്തെത്തിയിരിക്കുന്നത്. കർഷക പ്രതിഷേധം തീർത്തും അനാവശ്യമാണെന്ന് നിതീഷ് കുമാർ പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നിതീഷ് കുമാര്‍ പാർട്ടി ഓഫീസിൽ തമ്പടിച്ചതോടെ ബിഹാറിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നു. തെരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ച് അദ്ദേഹം നിരന്തരം പ്രവർത്തകരുമായും പാർട്ടിയുടെ മുതിർന്ന നേതാക്കളുമായും ചർച്ച നടത്തുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.