ന്യൂഡല്‍ഹി: ഡല്‍ഹി-എൻസിആര്‍ മേഖലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.7 രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹിയിലും സമീപമേഖലയിലും രാത്രി ഏഴ് മണിയോടെയാണ് അനുഭവപ്പെട്ടത്. ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്‌ടിച്ചെങ്കിലും ആളപായവും നാശനഷ്ടങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ 19 ഭൂചലനങ്ങളാണ് ഡല്‍ഹിയിലും പരിസര പ്രദേശത്തും അനുഭവപ്പെട്ടത്. വെള്ളിയാഴ്‌ച രാജസ്ഥാനിലെ അൽവാർ ജില്ലയില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന്‍റെ ഭാഗമായി ഡല്‍ഹി-എൻസിആർ ഉൾപ്പെടെയുള്ള ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സീസ്മോളജി സെന്‍റര്‍ അറിയിച്ചു.