ലക്‌നൗ: ഉത്തർപ്രദേശില്‍ മദ്യപിച്ചെത്തിയ മകന്‍ പിതാവിനെ വെട്ടി കൊലപ്പെടുത്തി. സീതാപൂർ ജില്ലയിലാണ് സംഭവം. റിട്ടയേർഡ് പൊലീസ് കോണ്‍സ്റ്റബിൾ രാം സിങ്(62) ആണ് മരിച്ചത്. സംഭവത്തിന്‍ മകന്‍ വിനയ് സിങ്ങിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപിച്ചെത്തിയ മകനും പിതാവും തമ്മിലുള്ള വാക്കേറ്റത്തെ തുടർന്നാണ് കൊലപാതകമെന്ന് സീതാപൂർ അഡീഷണല്‍ എസ്‌പി മധുബന്‍ കുമാർ സിങ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
യുപിയില്‍ മദ്യപിച്ചെത്തിയ മകന്‍ പിതാവിനെ വെട്ടി കൊലപ്പെടുത്തി - സീതാപൂർ കൊലപാതകം വാർത്ത
ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലാണ് സംഭവം. റിട്ടയേർഡ് പൊലീസ് കോണ്‍സ്റ്റബിൾ രാം സിങ്(62) ആണ് മരിച്ചത്.

പൊലീസ് സ്റ്റേഷന്‍