കൊൽക്കത്ത: മ്യാൻമറിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തിയ 33 കിലോ സ്വർണം ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) അധികൃതർ പിടിച്ചെടുത്തു. സ്വർണം കടത്തിയ രാജസ്ഥാൻ സ്വദേശികളായ നാല് പേരെ അറസ്റ്റ് ചെയ്തു. മ്യാൻമറിൽ നിന്ന് മണിപ്പൂർ അതിർത്തിയിലൂടെയാണ് സ്വർണം കടത്തിയതെന്നും ശ്രീ ഗംഗനഗറിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്നും പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഈ സാമ്പത്തിക വർഷം പശ്ചിമ ബംഗാളിലും സിക്കിമിലുമായി 300 കിലോഗ്രാം സ്വർണമാണ് ഡിആർഐ പിടിച്ചെടുത്തത്. കൊവിഡ് വ്യാപനം പരിശോധനകളെ കാര്യമായി ബാധിച്ചെന്നും ഡിആർഐ വ്യക്തമാക്കി.
മ്യാൻമറിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തിയ 33 കിലോ സ്വർണം പിടിച്ചെടുത്തു - DRI seized gold
ഈ സാമ്പത്തിക വർഷത്തില്‍ ഇതുവരെ 98 കിലോ സ്വർണമാണ് ഡിആർഐ പിടിച്ചെടുത്തത്.