കൊൽക്കത്ത: സെയിൽദാ റെയിൽവേ സ്റ്റേഷനിൽ റവന്യൂ വകുപ്പിന്‍റെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയില്‍ ആനക്കൊമ്പുകളും അഞ്ച് പുലിപ്പല്ലുകളും പിടിച്ചെടുത്തു. ഏകദേശം ഒന്നേകാൽ കോടി രൂപ വിലവരുന്ന ആനക്കൊമ്പുകളും പുലിപ്പല്ലുകളുമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. അസമില്‍ നിന്ന് കടത്തിയ ആനക്കൊമ്പുകള്‍ ഭര്‍ത്താവിന് കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് മുസ്ലിമ ബീഗം അറസ്റ്റിലായത്. മുസ്ലിമ ബീഗത്തിന്‍റെ ഭർത്താവ് ഹബീബുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാൾ നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ആനകൊമ്പുകളും മൃഗങ്ങളുടെ അവയവങ്ങളും സ്ഥിരമായി കടത്താറുള്ളതായി അന്വേഷണ സംഘം അറിയിച്ചു.
ആനക്കൊമ്പുകളും പുലിപ്പല്ലുകളും പിടികൂടി - tiger teeth
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

Conclusion: