ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 66 കിലോ സ്വര്‍ണവുമായി അഞ്ച് കള്ളക്കടത്തുകാര്‍ പിടിയില്‍. 35 കോടി വിലമതിക്കുന്ന സ്വര്‍ണമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. രാജ്യത്തെ സ്വര്‍ണ കള്ളക്കടത്തുകാര്‍ക്കെതിരെ റവന്യൂ ഇന്‍റലിജന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ (ഡിആര്‍ഐ) സോണല്‍ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് സ്വര്‍ണം പിടികൂടിയത്. 166 ഗ്രാം വരുന്ന 400 സ്വര്‍ണ കട്ടികളാണ് സംഘം കണ്ടെടുത്തത്. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തി വഴി കടത്തിയ സ്വര്‍ണവുമായി രണ്ട് ട്രക്കുകളാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ട്രക്കുകളുടെ ഇന്ധന ടാങ്കുകളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. നേരത്തെ തീവണ്ടികളിലൂടെയായിരുന്നു സ്വര്‍ണം കടത്തിയിരുന്നത്.
കഴിഞ്ഞ ഓഗസ്റ്റില്‍ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്നും 83.6 കിലോ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. കൂടാതെ ദിബുഗര്‍- ന്യൂരാജധാനി എക്‌സ്പ്രസ് വഴി എട്ട് കൊറിയറിലായി കടത്തിയ 43 കോടി വിലമതിക്കുന്ന 504 സ്വര്‍ണക്കട്ടികള്‍ ഡിആര്‍ഐ അധികൃതര്‍ പിടികൂടിയിരുന്നു.