ന്യൂഡൽഹി: അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിൽ (എഎംയു) നടത്തിയ സിഎഎ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് ഡോ. കഫീൽ ഖാന് നേരെ വിമർശനം. ഗോരഖ്‌പൂരില്‍ ഡോക്ടറായ ഇദ്ദേഹത്തെ മഥുര ജയിലിൽ നിന്ന് ഇതുവരെ വിട്ടയച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
മതത്തിന്‍റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള ശത്രുത വളർത്തുന്നുവെന്നാരോപിച്ച് മുംബൈയിലെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ ഐപിസി സെക്ഷൻ 153-എ പ്രകാരമാണ് ഖാനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 2017 മുതൽ ഖാൻ ബിആർഡി മെഡിക്കൽ കോളജിൽ നിന്ന് സസ്പെൻഷനിലാണ്.