ഭാരതീയർ എന്ന നിലയിൽ നമുക്ക് അഭിമാനിക്കാൻ നിരവധി കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ വിശാലമായ ഭാഷാപൈതൃകം. സമാനതകളില്ലാത്ത ഭാഷാവൈവിദ്ധ്യം, ഇന്ത്യയെ അമൂല്യമാക്കുന്നു. ഒപ്പം സാംസ്ക്കാരിക വൈവിദ്ധ്യവും രാഷ്ട്രത്തെ വ്യത്യസ്തമാക്കുന്നു. നിരവധി ഭാഷകളും ഒട്ടേറെ സംസ്കാരങ്ങളും ഒരൊറ്റ രാജ്യത്ത് നിലനിൽക്കുന്നത്, ആഗോളതലത്തിൽത്തന്നെ ഭാരതത്തിന് വിശിഷ്ടമായ പദവി സമ്മാനിക്കുന്നു.
എന്നിരുന്നാലും, സമ്പുഷ്ടമായ ഈ ഭാഷാപൈതൃകത്തെ വേണ്ടവിധം സംരക്ഷിക്കാൻ വേണ്ട മാർഗ്ഗങ്ങൾ നമ്മൾ കൈക്കൊള്ളുന്നില്ല എന്നത് തികച്ചും ദു:ഖകരമായ വസ്തുതയാണ്. തനതുഭാഷകൾ സംരക്ഷിക്കാൻ, സർക്കാരുകൾ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും പ്രൈമറി-സെക്കൻഡറി തലങ്ങളിലെ പാഠ്യവിഷയങ്ങളിൽ മാതൃഭാഷയ്ക്ക് അർഹിക്കുന്ന സ്ഥാനം നൽകേണ്ടതാണ്. കുട്ടികളുടെ പഠനത്തിന്‍റെ പ്രാരംഭഘട്ടത്തിൽ, മാതൃഭാഷയ്ക്ക് പ്രാധാന്യം നൽകി പഠിപ്പിച്ചാൽ, അത്, അവരിൽ ഭാവനയും ക്രിയാത്മകതയും പരിപോഷിപ്പിക്കാൻ സഹായകമാകും. കുട്ടികളിൽ ആ കാലഘട്ടം തന്നെയാണ് ക്രിയാത്മകത വളർത്താൻ ഏറ്റവും അനുയോജ്യമായ കാലം.
ബൗദ്ധികമായും വൈകാരികമായും ഒരു വ്യക്തിയുടെ മനോഭാവം പ്രകടിപ്പിക്കാനുള്ള മാദ്ധ്യമമാണ് ഭാഷ. സംസ്കാരം, ശാസ്ത്രം, ലോകപരിജ്ഞാനം, അനുഭവ സമ്പത്ത് തുടങ്ങി എല്ലാം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർന്നു പോരുന്നത് ഭാഷകളിലൂടെയാണ്. ഭാഷയെന്ന അദൃശ്യമായ ചരടിലൂടെയാണ് മനുഷ്യൻ, പിന്നിട്ട കാലത്തെ വർത്തമാനകാലവുമായി ബന്ധിപ്പിച്ചു നിർത്തുന്നത്. മനുഷ്യ പരിണാമത്തോടൊപ്പം തന്നെ ഭാഷയും വളർന്നു. തുടർച്ചയായ പ്രയോഗത്തിലൂടെ അത് സമ്പുഷ്ടവുമായി.
സാമൂഹ്യജീവി എന്ന നിലയിൽ, ഭാഷയ്ക്ക് നമ്മുടെ ചരിത്രത്തിലും സംസ്കാരത്തിലും പരിണാമത്തിലുമൊക്കെ അതീവ പ്രാധാന്യമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, നമ്മുടെ ജീവിതത്തിലെ എല്ലാമെല്ലാം ഭാഷയിൽ അധിഷ്ഠിതമായിരിക്കുന്നു.
വ്യക്തി എന്ന നിലയിലും സമൂഹജീവി എന്ന നിലയിലും ഒരാളുടെ സ്വത്വം എന്തെന്ന് ലോകമറിയുന്നത് അവൻ ഉപയോഗിക്കുന്ന ഭാഷയിലൂടെയാണ്. വ്യക്തികൾക്കിടയിലെ ബന്ധങ്ങൾ ശക്തമാക്കുന്നതിലും ഭാഷയ്ക്ക് വലിയ പങ്കുണ്ട്.
ഭാഷാ സെൻസസ് പ്രകാരം, ഇന്ത്യയിൽ 19,500 പ്രാദേശിക ഭാഷകൾ മാതൃഭാഷയായി ഉപയോഗിക്കുന്നുണ്ട്. ഏകദേശം പതിനായിരത്തോളം ആളുകളുടെ ആശയവിനിമയ മാദ്ധ്യമം എന്ന നിലയിൽ 121 ഭാഷകൾ ഇന്ത്യയിൽ പ്രചാരത്തിലുണ്ട്.
മാറ്റങ്ങളെ അതേപടി ഉൾക്കൊള്ളുന്നതാണ് ഭാഷ. ചുറ്റുവട്ടത്തുള്ള സാമൂഹ്യ-സാമ്പത്തിക പരിവർത്തനങ്ങൾ ഭാഷയേയും ഗണ്യമായി സ്വാധീനിക്കും. വളരുകയും ചുരുങ്ങുകയും ലയിച്ചുചേരുകയും രൂപാന്തരപ്പെടുകയും നിർജീവമാകുകയും ചെയ്യുന്നു ഭാഷയെന്ന മാദ്ധ്യമം. ലോകത്ത് ഭാഷയെന്ന വെളിച്ചം ഇല്ലായിരുന്നുവെങ്കിൽ, നമ്മളെല്ലാം അജ്ഞാനത്തിന്‍റെ ഇരുട്ടിൽ തപ്പി ജീവിതം തള്ളി നീക്കിയേനെ എന്ന് ഭാരതത്തിലെ മഹാകവിയായിരുന്ന ആചാര്യ ദണ്ഡി പറഞ്ഞിട്ടുണ്ട്.
നമ്മുടെ രാജ്യത്തെ 196 ഭാഷകൾ അപകടാവസ്ഥയിലാണ് എന്നത് അതീവദു:ഖകരമാണ്. ഈ സംഖ്യ ഉയരാതിരിക്കാൻ ഇനിയെങ്കിലും നമ്മളെല്ലാവരും ജാഗ്രത പുലർത്തേണ്ടതുണ്ട്. ഭാഷയ്ക്ക് നാശം വരാതെ സംരക്ഷിക്കാനുളള ഒരേയൊരു വഴി ആ ഭാഷയെ പരമാവധി പ്രയോഗത്തിൽ കൊണ്ടുവരിക എന്നതാണ്.
നമ്മുടെ ഭാഷയുടെ നാശം വാസ്തവത്തിൽ നമ്മുടെ തന്നെ അപച്യുതിയാണ്. എന്തു വില കൊടുത്തും അത് സംരക്ഷിച്ചേ മതിയാകൂ. ഭാഷയുടെ സങ്കോചം, ഭാരതത്തിന്‍റെ സ്വത്വത്തേയും സംസ്ക്കാരത്തേയും നാനാത്വത്തിലുള്ള ഏകത്വത്തേയും പാരമ്പര്യത്തേയുമൊക്കെ ദോഷകരമായി ബാധിക്കും.
ബഹുമുഖ പ്രവർത്തനങ്ങളാണ് ഭാഷാസംരക്ഷണത്തിന് അനിവാര്യം. വിദ്യാലയങ്ങളിൽ, പ്രത്യേകിച്ച് പ്രൈമറി തലത്തിൽ, പഠനമാദ്ധ്യമം അതത് നാടുകളിലെ മാതൃഭാഷയിൽത്തന്നെ ആകണം. ആഗോളതലത്തിൽ ഭാഷാ വിദഗ്ധർ നടത്തിയ പഠനത്തിൽ സുപ്രധാനമായ ഒരു കണ്ടത്തലുണ്ട്-വിദ്യാഭ്യസത്തിന്‍റെ ആദ്യഘട്ടങ്ങളിൽ മാതൃഭാഷയിൽ പഠിപ്പിച്ചാൽ, അത് കുട്ടികളിൽ മെച്ചപ്പെട്ട മാനസിക വളർച്ചക്കും ക്രിയാത്മകതയ്ക്കും വഴിയൊരുക്കും.
യുനെസ്കോയുടെ കാഴ്ച്ചപ്പാടിൽ, മാതൃഭാഷകൾക്കെല്ലാം അതിന്‍റേക തായ പ്രാധാന്യമുണ്ട്. സമസ്ത മേഖലകളിലും മാതൃഭാഷ തിരിച്ചറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും വേണം. മാതൃഭാഷക്ക് രാഷ്ട്രഭാഷാ പദവിയോ ഔദ്യോഗിക ഭാഷാപദവിയോ വേണമെന്നില്ല. പക്ഷെ, നിലവിലെ സാഹചര്യത്തിൽ, തനത് ഭാഷകളുടെ പ്രചാരവും ഉപയോഗവും കുറഞ്ഞ് കുറഞ്ഞ് അത് അപ്രത്യക്ഷമാകും- യുനെസ്കോയുടെ ഡയറക്ടർ ജനറലായ ഓഡ്രി അസോലെ, അന്താരാഷ്ട്ര മാതൃഭാഷാദിനത്തിൽ നൽകിയ സന്ദേശത്തിൽ പങ്കുവെച്ചതാണിത്. വാസ്തവത്തിൽ, ഈ സന്ദേശം ഒരു ഓർമ്മപ്പെടുത്തലാണ്. മാതൃഭാഷ സംരക്ഷിക്കപ്പെടേണ്ടടതിനെക്കുറിച്ചുള്ള ശരിയായ ഉദ്ബോധനമാണ്.
പുതുലോകത്തിൽ അഭിവൃദ്ധി നേടണമെങ്കിൽ ഇംഗ്ളീഷ് ഭാഷയിലുള്ള പഠനം കൊണ്ടേ കഴിയൂ എന്ന തെറ്റിദ്ധാരണ പരക്കെ നിലനിൽക്കുന്നുണ്ട്. ഓസ്ട്രേലിയ, ബ്രിട്ടൺ, കാനഡ, അമേരിക്ക തുടങ്ങിയ വിരലിലെണ്ണാവുന്ന രാജ്യങ്ങൾ ഒഴിച്ചാൽ, ചൈന, ജർമ്മനി, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങി ഒട്ടേറെ രാജ്യങ്ങൾ ഇംഗ്ളീഷ് പഠനം കൂടാതെ തന്നെ പുരോഗതി കൈവരിച്ചിട്ടുണ്ട്.
ഇംഗ്ളീഷ് അറിയുക എന്നത്, ലോകത്തെ മറ്റേത് രാജ്യത്തെ ഭാഷ അറിയുന്നതുപോലെ പ്രയാജനപ്രദമാണ് എന്ന് ചുരുക്കം. പക്ഷെ, മാതൃഭാഷയ്ക്കു പകരം വെക്കുന്ന രീതിയിൽ ഇംഗ്ളീഷ് ഭാഷയെ ആശ്രയിക്കുന്നത് ആശാസ്യമല്ല. മാതൃഭാഷയിൽ ശക്തമായ അടിത്തറ പാകിയ ശേഷം ആംഗലേയ ഭാഷയിൽ ശ്രദ്ധ ചെലുത്തുന്നതാണ് എന്തുകൊണ്ടും അഭികാമ്യം.
പ്രൈമറി തലത്തിൽ കുട്ടികളെ പഠിപ്പിക്കുന്ന ഭാഷ മാത്രമായി മാതൃഭാഷയെ ചുരുക്കേണ്ടതില്ല. പകരം, ഭരണ നിർവ്വഹണ രംഗത്തും നിയമരംഗത്തും ബാങ്കിങ്ങ് മേഖലയിലുമൊക്കെ സ്വന്തം ഭാഷ ഉപയോഗത്തിൽ വരുത്തണം. ഫലപ്രദമായ ജനാധിപത്യമെന്നാണ് ഈ രീതിയെ വിശേഷിപ്പിക്കാനാവുക.
സാഹിത്യത്തിലും ശാസ്ത്രത്തിലും ആഴത്തിൽ അറിവു നേടാൻ സഹായിക്കുന്ന വിവിധ ഭാഷകളെ ഉൾക്കൊള്ളേണ്ടതില്ല എന്നല്ല പറഞ്ഞു വരുന്നത്. ഭാരതത്തിന്‍റെ വിശാലമായ സംസ്ക്കാരത്തേയും പാരമ്പര്യത്തേയും സമ്പുഷ്ടമായ ഭാഷാവൈവിധ്യത്തേയും അതർഹിക്കുന്ന പ്രാധാന്യത്തോടെ നെഞ്ചേറ്റണമെന്നാണ് പറയാനുള്ളത്.
1999ൽ വിവിധ ഭാഷകളിലുള്ള പഠനരീതിയെക്കുറിച്ച് യുനെസ്കോ അംഗീകരിച്ച പ്രമേയം അനുസരിച്ച്, ചുരുങ്ങിയത് മൂന്നു ഭാഷകളെങ്കിലും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താം. മാതൃഭാഷ, പ്രാദേശിക ഭാഷ അല്ലെങ്കിൽ രാഷ്ട്രഭാഷ, ഒരു അന്തർദേശീയ ഭാഷ. ഇതിൽ ഏറ്റവും പ്രാധാന്യം നൽകേണ്ടത് മാതൃഭാഷയ്ക്കാണെന്ന് പ്രമേയം അടിവരയിട്ടു പറയുന്നുണ്ട്. ഒരു കുഞ്ഞിന്‍റെ വീട്ടിൽ നിന്ന് തുടങ്ങി വെക്കുന്ന സ്വന്തം ഭാഷയ്ക്ക് അവന്‍റെ വിദ്യാലയത്തിലും തുടർച്ച ലഭിക്കേണ്ടതാണ്.
ഈ വർഷത്തെ, തദ്ദേശീയ ഭാഷകൾക്കായുള്ള അന്തർദേശീയ വർഷമായി ഐക്യരാഷ്ടസഭ പ്രഖ്യാപിച്ചിട്ടുണ്ട്. തനത് ഭാഷകളുടെ സംരക്ഷണവും പ്രചാരണവും ഉത്തജനവുമാണ് യു എൻ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. നാശോൻമുഖമായിക്കൊണ്ടിരിക്കുന്ന നിരവധി ഗോത്രഭാഷകൾ ഭാരതത്തിലുണ്ട്. ഇവയുടെയൊക്കെ ഉന്നമനം മുന്നിൽക്കണ്ടുള്ള പ്രവർത്തനമാണ് വേണ്ടത്.
വീടുകളിലും കൂട്ടായ്മകളിലും ഓഫീസുകളിലുമൊക്കെ മാതൃഭാഷയുടെ ഉപയോഗം ഊർജിതമാകുമെന്നാണ് എന്‍റെ പ്രതീക്ഷ. സാഹിത്യരംഗത്തുള്ളവർ കഥകളും കവിതകളും നാടകങ്ങളും ലേഖനങ്ങളും സ്വന്തം ഭാഷയിലും എഴുതണം. മാതൃഭാഷ ഉപയോഗിക്കുന്നവരെ ആദരിക്കാനും നമ്മൾ ശ്രമിക്കണം.
ഒരു ദേശത്തിന്‍റെ മാതൃഭാഷാപ്രയോഗം, അതിന്‍റെ ഉന്നതിയിലേക്കുള്ള സൂചികയാണെന്ന് സ്വാമി വിവേകാനന്ദൻ ഒരിക്കൽ പറയുകയുണ്ടായി. സമൂഹത്തിന് ശക്തി പകരാനുള്ള മാദ്ധ്യമമായി ഭാഷ ഉപയോഗിക്കപ്പെടണം. പട്ടികയിൽപ്പെടുത്തിയിട്ടുള്ള 22 ഭാഷകളിൽ ഏതിൽ വേണമെങ്കിലും ആശയവിനിമയം നടത്താനുള്ള സ്വാതന്ത്ര്യം രാജ്യസഭ അംഗങ്ങൾക്ക് നൽകുന്നുണ്ട്. ആറു പ്രാദേശിക ഭാഷകളിൽ വിധിപ്രസ്താവം ലഭ്യമാക്കാമെന്ന് സുപ്രീം കോടതി ഈയിടെ തീരുമാനിച്ചു. ഭാഷയുടെ പ്രതിബന്ധങ്ങൾ മാറ്റി, സുഗമമായി വിധികൾ മനസ്സിലാക്കാൻ ഇത് സഹായകമാകും എന്ന തീരുമാനത്തിൽ നിന്നാണ് ഈ സുപ്രധാന മാറ്റം ഉണ്ടായത്. തദ്ദേശീയമായ ഭാഷകൾ സജീവമാക്കാൻ ഇത്തരം തീരുമാനങ്ങൾ സഹായകമാണ്.
യുവജനങ്ങളുടെ എണ്ണം ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഭാരതം. രാജ്യത്തെ 65 ശതമാനം ആളുകളും 35 വയസ്സിൽ താഴെയുള്ളവരാണ്. അതിനാൽത്തന്നെ, ദേശഭാഷയും മാതൃഭാഷയും പരിപോഷിപ്പിക്കാനുള്ള പ്രചോദനം യുവജനങ്ങൾക്ക് നൽകണം. നമ്മുടെ പൂർവ്വികരിൽ നിന്നു കിട്ടിയ ഭാഷയെന്ന അമൂല്യസ്വത്തിനെ ആദരിക്കാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കണം.
നമുക്ക് നമ്മുടെ മാതൃഭാഷയെ പരിപോഷിപ്പിക്കാം, സ്വന്തം ഭാഷയിൽ നമുക്ക് കൂടുതൽ ക്രിയാത്മകമാകാം. ആവിഷ്കാരത്തിന്‍റെ ആത്മാവായ മാതൃഭാഷയെ നമുക്ക് തിരിച്ചറിയാം. അങ്ങനെ നമ്മൾ ഓരോരുത്തരുടേയും സ്വന്തം ഭാഷയെ ആദരിക്കാം.
സമ്പുഷ്ടമായ നമ്മുടെ ഭാഷാപൈതൃകം അവഗണിക്കരുത്: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു - സമ്പുഷ്ടമായ നമ്മുടെ ഭാഷാപൈതൃകം അവഗണിക്കരുത്: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
സമാനതകളില്ലാത്ത ഭാഷാവൈവിദ്ധ്യം, ഇന്ത്യയെ അമൂല്യമാക്കുന്നു. ഒപ്പം സാംസ്ക്കാരിക വൈവിദ്ധ്യവും രാഷ്ട്രത്തെ വ്യത്യസ്തമാക്കുന്നു. നിരവധി ഭാഷകളും ഒട്ടേറെ സംസ്കാരങ്ങളും ഒരൊറ്റ രാജ്യത്ത് നിലനിൽക്കുന്നത്, ആഗോളതലത്തിൽത്തന്നെ ഭാരതത്തിന് വിശിഷ്ടമായ പദവി സമ്മാനിക്കുന്നു. ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്‍റെ ലേഖനം
![സമ്പുഷ്ടമായ നമ്മുടെ ഭാഷാപൈതൃകം അവഗണിക്കരുത്: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5067504-987-5067504-1573755164274.jpg?imwidth=3840)

ord count 1337
സമ്പുഷ്ടമായ നമ്മുടെ ഭാഷാപൈതൃകം അവഗണിക്കരുത്: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
..................................................
ഭാരതീയർ എന്ന നിലയിൽ നമുക്ക് അഭിമാനിക്കാൻ നിരവധി കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ വിശാലമായ ഭാഷാപൈതൃകം. സമാനതകളില്ലാത്ത ഭാഷാവൈവിദ്ധ്യം, ഇന്ത്യയെ അമൂല്യമാക്കുന്നു. ഒപ്പം സാംസ്ക്കാരിക വൈവിദ്ധ്യവും രാഷ്ട്രത്തെ വ്യത്യസ്തമാക്കുന്നു. നിരവധി ഭാഷകളും ഒട്ടേറെ സംസ്കാരങ്ങളും ഒരൊറ്റ രാജ്യത്ത് നിലനിൽക്കുന്നത്, ആഗോളതലത്തിൽത്തന്നെ ഭാരതത്തിന് വിശിഷ്ടമായ പദവി സമ്മാനിക്കുന്നു.
എന്നിരുന്നാലും, സമ്പുഷ്ടമായ ഈ ഭാഷാപൈതൃകത്തെ വേണ്ടവിധം സംരക്ഷിക്കാൻ വേണ്ട മാർഗ്ഗങ്ങൾ നമ്മൾ കൈക്കൊള്ളുന്നില്ല എന്നത് തികച്ചും ദു:ഖകരമായ വസ്തുതയാണ്. തനതുഭാഷകൾ സംരക്ഷിക്കാൻ, സർക്കാരുകൾ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും പ്രൈമറി-സെക്കൻററി തലങ്ങളിലെ പാഠ്യവിഷയങ്ങളിൽ മാതൃഭാഷയ്ക്കുള്ള അർഹിക്കുന്ന സ്ഥാനം നൽകേണ്ടതാണ്. കുട്ടികളുടെ പഠനത്തിൻറെ പ്രാരംഭഘട്ടത്തിൽ, മാതൃഭാഷയ്ക്ക് പ്രാധാന്യം നൽകി പഠിപ്പിച്ചാൽ, അത്, അവരിൽ ഭാവനയും ക്രിയാത്മകതയും പരിപോഷിപ്പിക്കാൻ സഹായകമാകും. കുഞ്ഞുങ്ങളിൽ ആ കാലഘട്ടം തന്നെയാണ് ക്രിയാത്മകത വളർത്താൻ ഏറ്റവും അനുയോജ്യമായ കാലം.
ബൌദ്ധികമായും വൈകാരികമായും ഒരു വ്യക്തിയുടെ മനോഭാവം പ്രകടിപ്പിക്കാനുള്ള മാദ്ധ്യമമാണ് ഭാഷ. സംസ്കാരം, ശാസ്ത്രം, ലോകപരിജ്ഞാനം, അനുഭവ സമ്പത്ത് തുടങ്ങി എല്ലാം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർന്നു പോരുന്നത് ഭാഷകളിലൂടെയാണ്. ഭാഷയെന്ന അദൃശ്യമായ ചരടിലൂടെയാണ് മനുഷ്യൻ, പിന്നിട്ട കാലത്തെ വർത്തമാനകാലവുമായി ബന്ധിപ്പിച്ചു നിർത്തുന്നത്. മനുഷ്യ പരിണാമത്തോടൊപ്പം തന്നെ ഭാഷയും വളർന്നു. തുടർച്ചയായ പ്രയോഗത്തിലൂടെ അത് സമ്പുഷ്ടവുമായി.
സാമൂഹ്യജീവി എന്ന നിലയിൽ, ഭാഷയ്ക്ക് നമ്മുടെ ചരിത്രത്തിലും സംസ്കാരത്തിലും പരിണാമത്തിലുമൊക്കെ അതീവ പ്രാധാന്യമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, നമ്മുടെ ജീവിതത്തിലെ എല്ലാമെല്ലാം ഭാഷയിൽ അധിഷ്ഠിതമായിരിക്കുന്നു.
വ്യക്തി എന്ന നിലയിലും സമൂഹജീവി എന്ന നിലയിലും ഒരാളുടെ സ്വത്വം എന്തെന്ന് ലോകമറിയുന്നത് അവൻ ഉപയോഗിക്കുന്ന ഭാഷയിലൂടെയാണ്. വ്യക്തികൾക്കിടയിലെ ബന്ധങ്ങൾ ശക്തമാക്കുന്നതിലും ഭാഷയ്ക്ക് വലിയ പങ്കുണ്ട്.
ഭാഷാസെൻസസ് പ്രകാരം, ഇന്ത്യയിൽ 19,500 പ്രാദേശിക ഭാഷകൾ മാതൃഭാഷയായി ഉപയോഗിക്കുന്നുണ്ട്. ഏകദേശം പതിനായിരത്തോളം ആളുകളുടെ ആശയവിനിമയ മാദ്ധ്യമം എന്ന നിലയിൽ 121 ഭാഷകൾ ഇന്ത്യയിൽ പ്രചാരത്തിലുണ്ട്.
മാറ്റങ്ങളെ അതേപടി ഉൾക്കൊള്ളുന്നതാണ് ഭാഷ. ചുറ്റുവട്ടത്തുള്ള സാമൂഹ്യ-സാമ്പത്തിക പരിവർത്തനങ്ങൾ ഭാഷയേയും ഗണ്യമായി സ്വാധീനിക്കും. വളരുകയും ചുരുങ്ങുകയും ലയിച്ചുചേരുകയും രൂപാന്തരപ്പെടുകയും നിർജീവമാകുകയും ചെയ്യുന്നു ഭാഷയെന്ന മാദ്ധ്യമം. ലോകത്ത് ഭാഷയെന്ന വെളിച്ചം ഇല്ലായിരുന്നുവെങ്കിൽ, നമ്മളെല്ലാം അജ്ഞാനത്തിൻറെ ഇരുട്ടിൽ തപ്പി ജീവിതം തള്ളി നീക്കിയേനെ എന്ന് ഭാരതത്തിലെ മഹാകവിയായിരുന്ന ആചാര്യ ദണ്ഡി പറഞ്ഞിട്ടുണ്ട്.
നമ്മുടെ രാജ്യത്തെ 196 ഭാഷകൾ അപകടാവസ്ഥയിലാണ് എന്നത് അതീവദു:ഖകരമാണ്. ഈ സംഖ്യ ഉയരാതിരിക്കാൻ ഇനിയെങ്കിലും നമ്മളെല്ലാവരും ജാഗ്രത പുലർത്തേണ്ടതുണ്ട്. ഭാഷയ്ക്ക് നാശം വരാതെ സംരക്ഷിക്കാനുളള ഒരേയൊരു വഴി ആ ഭാഷയെ പരമാവധി പ്രയോഗത്തിൽ കൊണ്ടുവരിക എന്നതാണ്.
നമ്മുടെ ഭാഷയുടെ നാശം വാസ്തവത്തിൽ നമ്മുടെ തന്നെ അപച്യുതിയാണ്. എന്തു വില കൊടുത്തും അത് സംരക്ഷിച്ചേ മതിയാകൂ. ഭാഷയുടെ സങ്കോചം, ഭാരതത്തിൻറെ സ്വത്വത്തേയും സംസ്ക്കാരത്തേയും നാനാത്വത്തിലുള്ള ഏകത്വത്തേയും പാരമ്പര്യത്തേയുമൊക്കെ ദോഷകരമായി ബാധിക്കും.
ബഹുമുഖ പ്രവർത്തനങ്ങളാണ് ഭാഷാസംരക്ഷണത്തിന് അനിവാര്യം. വിദ്യാലയങ്ങളിൽ, പ്രത്യേകിച്ച് പ്രൈമറി തലത്തിൽ, പഠനമാദ്ധ്യമം അതത് നാടുകളിലെ മാതൃഭാഷയിൽത്തന്നെ ആകണം. ആഗോളതലത്തിൽ ഭാഷാ വിദഗ്ധർ നടത്തിയ പഠനത്തിൽ സുപ്രധാനമായ ഒരു കണ്ടത്തലുണ്ട്-വിദ്യാഭ്യസത്തിൻറെ ആദ്യഘട്ടങ്ങളിൽ മാതൃഭാഷയിൽ പഠിപ്പിച്ചാൽ, അത് കുട്ടികളിൽ മെച്ചപ്പെട്ട മാനസിക വളർച്ചക്കും ക്രിയാത്മകതയ്ക്കും വഴിയൊരുക്കുമെന്നതാണ് അത്.
യുനെസ്കോയുടെ കാഴ്ച്ചപ്പാടിൽ, മാതൃഭാഷകൾക്കെല്ലാം അതിൻറേതായ പ്രാധാന്യമുണ്ട്.സമസ്ത മേഖലകളിലും മാതൃഭാഷ തിരിച്ചറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും വേണം. മാതൃഭാഷക്ക് രാഷ്ട്രഭാഷാപദവിയോ ഔദ്യോഗിക ഭാഷാപദവിയോ വേണമെന്നില്ല. പക്ഷെ, നിലവിലെ സാഹചര്യത്തിൽ, തനത് ഭാഷകളുടെ പ്രചാരവും ഉപയോഗവും കുറഞ്ഞ് കുറഞ്ഞ് അത് അപ്രത്യക്ഷമാകും- യുനെസ്കോയുടെ ഡയറക്ടർ ജനറലായ ഓഡ്രി അസോലെ, അന്താരാഷ്രമാതൃഭാഷാദിനത്തിൽ നൽകിയ സന്ദേശത്തിൽ പങ്കുവെച്ചതാണിത്. വാസ്തവത്തിൽ, ഈ സന്ദേശം ഒരു ഓർമ്മപ്പെടുത്തലാണ്. മാതൃഭാഷ സംരക്ഷിക്കപ്പെടേണ്ടടതിനെക്കുറിച്ചുള്ള ശരിയായ ഉദ്ബോധനമാണ്.
പുതുലോകത്തിൽ അഭിവൃദ്ധി നേടണമെങ്കിൽ ഇംഗ്ളീഷ് ഭാഷയിലുള്ള പഠനം കൊണ്ടേ കഴിയൂ എന്ന് ഒരു തെറ്റിദ്ധാരണ പരക്കെ നിലനിൽക്കുന്നുണ്ട്. ഓസ്ട്രേലിയ, ബ്രിട്ടൺ, കാനഡ, അമേരിക്ക തുടങ്ങിയ വിരലിലെണ്ണാവുന്ന രാജ്യങ്ങൾ ഒഴിച്ചാൽ, ചൈന, ജർമ്മനി, ഫ്രാൻസ് ജപ്പാൻ,ദക്ഷിണ കൊറിയ തുടങ്ങി ഒട്ടേറെ രാജ്യങ്ങൾ ഇംഗ്ളീഷ് പഠനം കൂടാതെ തന്നെ പുരോഗതി കൈവരിച്ചിട്ടുണ്ട്.
ഇംഗ്ളീഷ് അറിയുക എന്നത്, ലോകത്തെ മറ്റേത് രാജ്യത്തെ ഭാഷ അറിയുന്നതുപോലെ പ്രയാജനപ്രദമാണ് എന്ന് ചുരുക്കം. പക്ഷെ, മാതൃഭാഷയ്ക്കു പകരം വെക്കുന്ന രീതിയിൽ ഇംഗ്ളീഷ് ഭാഷയെ ആശ്രയിക്കുന്നത് ആശാസ്യമല്ല. മാതൃഭാഷയിൽ ശക്തമായ അടിത്തറ പാകിയ ശേഷം ആംഗലേയ ഭാഷയിൽ ശ്രദ്ധ ചെയുത്തുന്നതാണ് എന്തുകൊണ്ടും അഭികാമ്യം.
പ്രൈമറി തലത്തിൽ കുട്ടികളെ പഠിപ്പിക്കുന്ന ഭാഷ മാത്രമായി മാതൃഭാഷയെ ചുരുക്കേണ്ടതില്ല. പകരം, ഭരണ നിർവ്വഹണ രംഗത്തും നിയമരംഗത്തും ബാങ്കിങ്ങ് മേഖലയിലുമൊക്കെ സ്വന്തം ഭാഷ പആയോഗത്തിൽ വരുത്തണം. ഫലപ്രദമായ ജനാധിപത്യമെന്നാണ് ഈ രീതിയെ വിശേഷിപ്പിക്കാനാവുക.
സാഹിത്യത്തിലും ശാസ്ത്രത്തിലും ആഴത്തിൽ അറിവു നേടാൻ സഹായിക്കുന്ന വിവിധ ഭാഷകളെ ഉൾക്കൊള്ളേണ്ടതില്ല എന്നല്ല ഞാൻ പറഞ്ഞു വരുന്നത്. ഭാരതത്തിൻറെ വിശാലമായ സംസ്ക്കാരത്തേയും പാരമ്പര്യത്തേയും സമ്പുഷ്ടമായ ഭാഷാവൈവിധ്യത്തേയും അതർഹിക്കുന്ന പ്രാധാന്യത്തോടെ നെഞ്ചേറ്റണമെന്നാണ് എനിക്ക് പറയാനുള്ളത്.
1999ൽ വിവിധ ഭാഷകളിലുള്ള പഠനരീതിയെക്കുറിച്ച് യുനെസ്കോ അംഗീകരിച്ച പ്രമേയം അനുസരിച്ച്, ചുരുങ്ങിയത് മൂന്നു ഭാഷകളെങ്കിലും പാഠ്യപദ്ധതിൽ ഉൾപ്പെടുത്താം- മാതൃഭാഷ, പ്രാദേശിക ഭആഷ അല്ലെങ്കിൽ രാഷ്ട്രഭാഷ, ഒരു അന്തർദേശീയ ഭാഷ.ഇതിൽ ഏറഅറവും പ്രാധാന്യം നൽകേണ്ടത് മാതൃഭാഷയ്ക്കാണെന്ന് പ്രമേേയം അടിവരയിട്ടു പറയുന്നുണ്ട്. ഒരു കുഞ്ഞിൻറെ വീട്ടിൽ നിന്ന് തുടങ്ങി വെക്കുന്ന സ്വന്തം ഭാഷയ്ക്ക് അവൻറെ വിദ്യാലയത്തിലും തുടർച്ച ലഭിക്കേണ്ടതാണ്.
ഈ വർഷത്തെ, 2019 വർഷത്തെ, തദ്ദേശീയ ഭാഷകൾക്കായുള്ള അന്തർദേശീയ വർഷമായി ഐക്യരാഷ്ടസഭ പ്രഖ്യാപിച്ചിട്ടുണ്ട്. തനത് ഭാഷകളുടെ സംരക്ഷണവും പ്രചാരണവും ഉത്തജനവുമാണ് യു എൻ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. നാശോൻമുഖമായിക്കൊണ്ടിരിക്കുന്ന നിരവധി ഗോത്രഭാഷകൾ ഭാരതത്തിലുണ്ട്. ഇവയുടെയൊക്കെ ഉന്നമനം മുന്നിൽക്കണ്ടുള്ള പ്രവർത്തനമാണ് വേണ്ടത്.
വീടുകളിലും കൂട്ടായ്മകളിലും ഓഫീസുകളിലുമൊക്കെ മാതൃഭാഷയുടെ ഉപയോഗം ഊർജിതമാകുമെന്നാണ് എൻറെ പ്രതീക്ഷ. സാഹിത്യരംഗത്തുള്ളവർ കഥകളും കവിതകളും നാടകങ്ങളഉം ലേഖനങ്ങളും സ്വന്തം ഭാഷയിലും എഴുതണം. മാതൃഭാഷ ഉപയോഗിക്കുന്നവരെ ആദരിക്കാനും നമ്മൾ ശ്രമിക്കണം.
ഒരു ദേശത്തിൻറെ മാതൃഭാഷാപ്രയോഗം, അതിൻറെ ഉന്നതിയിലേക്കുള്ള സൂചികയാണെന്ന് സ്വാമി വിവേകാനന്ദൻ ഒരിക്കൽ പറയുകയുണ്ടായി. സമൂഹത്തിന് ശക്തി പകരാനുള്ള മാദ്ധ്യമമായി ഭാഷ ഉപയോഗിക്കപ്പെടണം. പട്ടികയിൽപ്പെടുത്തിയിട്ടുള്ള 22 ഭാഷകളിൽ ഏതിൽ വേണമെങ്കിലും ആശയവിനിമയം നടത്താനുള്ള സ്വാതന്ത്ര്യം രാജ്യസഭ അംഗങ്ങൾക്ക് നൽകുന്നുണ്ട്. ആറു പ്രാദേശിക ഭാഷകളിൽ വിധിപ്രസ്താവം ലഭ്യമാക്കാമെന്ന് സുപ്രീം കോടതി ഈയിടെ തീരുമാനിച്ചു. ഭാഷയുടെ പ്രതിബന്ധങ്ങൾ മാറ്റി സുഗമമായി വിധികൾ മനസ്സിലാക്കാൻ ഇത് സഹായകമാകും എന്ന തീരുമാനത്തിൽ നിന്നാണ് ഈ സുപ്രധാന മാറ്റം ഉണ്ടായത്. തദ്ദേശീയമായ ഭാഷകൾ സജീവമാക്കാൻ ഇത്തരം തീരുമാനങ്ങൾ സഹായകമാണ്.
യുവജനങ്ങളുടെ എണ്ണം ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഭാരതം. രാജ്യത്തെ 65 ശതമാനം ആളുകളും 35 വയസ്സിൽ താഴെയുള്ളവരാണ്. അതിനാൽത്തന്നെ, ദേശഭാഷയും മാതൃഭാഷയും പരിപോഷിപ്പിക്കാനുള്ള പ്രചോദനം യുവജനങ്ങൾക്ക് നൽകണം. നമ്മുടെ പൂർവ്വികരിൽ നിന്നു കിട്ടിയ ഭാഷയെന്ന അമൂല്യസ്വത്തിനെ ആദരിക്കാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കണം.
നമുക്ക് നമ്മുടെ മാതൃഭാഷയെ പരിപോഷിപ്പിക്കാം, സ്വന്തം ഭാഷയിൽ നമുക്ക് കൂടുതൽ ക്രിയാത്മകമാകാം. ആവിഷ്കാരത്തിൻറെ ആത്മാവായ മാതൃഭാഷയെ നമുക്ക് തിരിച്ചറിയാം. അങ്ങനെ നമ്മൾ ഓരോരുത്തരുടേയും സ്വന്തം ഭാഷയെ ആദരിക്കാം.
Conclusion:
TAGGED:
M Venkaiah Naidu