കൊൽക്കത്ത: കൊവിഡ് ഒഴികെയുള്ള അസുഖങ്ങൾ മൂലം പ്രയാസം അനുഭവിക്കുന്നവർക്കും ആവശ്യമായ ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് ജൂനിയർ ഡോക്‌ടർമാർ പ്രതിഷേധം സംഘടിപ്പിച്ചു. സാഗർ ദത്ത ആശുപത്രിയിലെ ജൂനിയർ ഡോക്‌ടർമാരാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മാസ്ക്കുകൾ ധരിച്ച് സാമൂഹ്യ അകലം പാലിച്ചാണ് ഡോക്‌ടർമാർ പ്രതിഷേധിച്ചത്. കൊവിഡ് രോഗികളുടെ ചികിത്സക്ക് ആശുപത്രി മുൻഗണന നൽകുന്നുണ്ടെന്നും എന്നാൽ മറ്റു രോഗികളും ആശുപത്രിയിൽ എത്തുന്നുണ്ടെന്ന വിഷയം പരിഗണിക്കണമെന്നും അവർക്ക് ചികിത്സ നൽകണമെന്നും ജൂനിയർ ഡോക്‌ടർമാർ അഭിപ്രായപ്പെട്ടു. വിഷയത്തിൽ മെഡിക്കൽ സൂപ്രണ്ട് യോഗം ചേർന്ന് ഉടനെ പരിഹാരം കാണണമെന്നും ജൂനിയർ ഡോക്‌ടർമാർ പറഞ്ഞു.
കൊവിഡ് ഒഴികെയുള്ള അസുഖങ്ങൾ ഉള്ളവർക്കും ചികിത്സ ഉറപ്പുവരുത്തണമെന്ന് ജൂനിയർ ഡോക്‌ടർമാർ - സാഗർ ദത്ത ആശുപത്രി
കൊൽക്കത്തയിലെ സാഗർ ദത്ത ആശുപത്രിയിലെ ജൂനിയർ ഡോക്‌ടർമാരാണ് ആവശ്യവുമായി രംഗത്തു വന്നത്.