ETV Bharat / bharat

കൈക്കൂലി വാങ്ങിയ ഡോക്ടറും ആശുപത്രി ജീവനക്കാരനും അറസ്റ്റിൽ - churu

ശസ്ത്രക്രിയ നടത്തിയതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ഡോക്ടറെയും കോമ്പൗണ്ടറിനെയും അറസ്റ്റ് ചെയ്തത്.

churu  ചുരു Corruption in India  Bribe taking  Corruption under Gehlot's nose  Doctor, compounder held for graft in Churu  ജയ്‌പൂർ  രാജസ്ഥാൻ  കൈക്കൂലി കേസ്  കൈക്കൂലി കേസ് അറസ്റ്റ്  ഡോക്ടറും ആശുപത്രി ജീവനക്കാരനും അറസ്റ്റിൽ
കൈക്കൂലി വാങ്ങിയ ഡോക്ടറും ആശുപത്രി ജീവനക്കാരനും അറസ്റ്റിൽ
author img

By

Published : Oct 22, 2020, 5:56 PM IST

ജയ്‌പൂർ: രാജസ്ഥാനിലെ ചുരു ജില്ലയിൽ ശസ്ത്രക്രിയ നടത്തിയതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഡോക്ടറെയും ആശുപത്രി ജീവനക്കാരനെയും അറസ്റ്റ് ചെയ്തു. കാൻസർ രോഗിയായ അമ്മയ്ക്ക് ശസ്ത്രക്രിയ നടത്തിയതിന് ജാട്ട് വിഭാഗത്തിൽപ്പെട്ട വികാസ് കുമാറിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട ചുരുവിലെ മെഡിക്കൽ കോളേജിലെ അസിസ്‌റ്റന്‍റ് പ്രൊഫസർ (ശസ്ത്രക്രിയ) ഡോ. സന്ദീപ് അഗർവാളാണ് അറസ്‌റ്റിലായത്.

കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് വികാസ് കുമാർ അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് പരാതി നൽകുകയും സ്വകാര്യ ആശുപത്രിയിൽ വച്ച് കൈക്കൂലി തുക കൈമാറാൻ വിളിച്ച ഡോക്ടറെയും ജീവനക്കാരനെയും അറസ്‌റ്റ് ചെയ്യാൻ പൊലീസ് കെണിയൊരുക്കുകയും ചെയ്തു. ഡോക്‌ടർ അഗർവാൾ കൈക്കൂലി വാങ്ങുകയും ജീവനക്കാരനായ രാജേന്ദ്രയ്ക്ക് പങ്ക് നല്‍കുകയുമായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.