ഡല്‍ഹി: കോണ്‍ഗ്രസിന്‍റെ സോഷ്യല്‍ മീഡിയ വിങിന്‍റെ ചുമതലയുണ്ടായിരുന്ന ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. ട്വിറ്റർ അക്കൗണ്ടില്‍ ട്വീറ്റുകള്‍ പ്രദർശിപ്പിക്കുന്നില്ലെന്നു മാത്രമല്ല ട്വിറ്റർ ബയോയില്‍ കോണ്‍ഗ്രസിന്‍റെ സോഷ്യൽ മീഡിയയുടെ തലവനായി ദിവ്യയെ പരാമര്‍ശിക്കുന്നുമില്ല. ശനിയാഴ്ച്ച രാത്രിയോടെയാണ് ദിവ്യയുടെ അക്കൗണ്ട് അപ്രത്യക്ഷമായത്. കോണ്‍ഗ്രസിന്‍റെ മീഡിയ വിങില്‍ ദിവ്യ ഇപ്പോഴും തുടരുന്നുണ്ടൊ എന്നത് ഈ സാഹചര്യത്തില്‍ വ്യക്തമല്ല. സംഭവത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ദിവ്യയും ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. അക്കൗണ്ട് അപ്രത്യക്ഷമായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ദിവ്യക്കെതിരെ വ്യാപകമായി ട്രോളുകളും പ്രചരിക്കുകയാണ്. 2017ലാണ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിങ്ങിന്‍റെ ചുമതല ദിവ്യ ഏറ്റെടുത്തത്. കഴിഞ്ഞ എന്‍.ഡി.എ. സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെയും നിരവധി വിമര്‍ശനങ്ങള്‍ നടത്തി ദിവ്യ ശ്രദ്ധ നേടിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം മാധ്യമ ചര്‍ച്ചകളിലും സാമൂഹിക മാധ്യമങ്ങളിലും ഒരു മാസത്തേക്ക് പ്രതികരിക്കില്ല എന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി: കാരണം കോൺഗ്രസിന്‍റെ കനത്ത തോല്‍വിയെന്ന് സൂചന - സോഷ്യല്‍ മീഡിയ വിങ്
ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം മാധ്യമ ചര്‍ച്ചകളിലും സാമൂഹിക മാധ്യമങ്ങളിലും ഒരു മാസത്തേക്ക് പ്രതികരിക്കില്ല എന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

ഡല്‍ഹി: കോണ്‍ഗ്രസിന്‍റെ സോഷ്യല്‍ മീഡിയ വിങിന്‍റെ ചുമതലയുണ്ടായിരുന്ന ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. ട്വിറ്റർ അക്കൗണ്ടില്‍ ട്വീറ്റുകള്‍ പ്രദർശിപ്പിക്കുന്നില്ലെന്നു മാത്രമല്ല ട്വിറ്റർ ബയോയില്‍ കോണ്‍ഗ്രസിന്‍റെ സോഷ്യൽ മീഡിയയുടെ തലവനായി ദിവ്യയെ പരാമര്‍ശിക്കുന്നുമില്ല. ശനിയാഴ്ച്ച രാത്രിയോടെയാണ് ദിവ്യയുടെ അക്കൗണ്ട് അപ്രത്യക്ഷമായത്. കോണ്‍ഗ്രസിന്‍റെ മീഡിയ വിങില്‍ ദിവ്യ ഇപ്പോഴും തുടരുന്നുണ്ടൊ എന്നത് ഈ സാഹചര്യത്തില്‍ വ്യക്തമല്ല. സംഭവത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ദിവ്യയും ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. അക്കൗണ്ട് അപ്രത്യക്ഷമായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ദിവ്യക്കെതിരെ വ്യാപകമായി ട്രോളുകളും പ്രചരിക്കുകയാണ്. 2017ലാണ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിങ്ങിന്‍റെ ചുമതല ദിവ്യ ഏറ്റെടുത്തത്. കഴിഞ്ഞ എന്‍.ഡി.എ. സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെയും നിരവധി വിമര്‍ശനങ്ങള്‍ നടത്തി ദിവ്യ ശ്രദ്ധ നേടിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം മാധ്യമ ചര്‍ച്ചകളിലും സാമൂഹിക മാധ്യമങ്ങളിലും ഒരു മാസത്തേക്ക് പ്രതികരിക്കില്ല എന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
intro
Conclusion: