ETV Bharat / bharat

വീരേന്ദ്ര ദേവ് ദീക്ഷിതിന്‍റെ ആശ്രമത്തില്‍ നിന്ന് മകളെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഹർജി

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് പെൺകുട്ടിയുടെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചത്.

SUPREME COURT  self styled godman  coronavirus  coronavirus in delhi  സുപ്രീം കോടതി  കൊറോണ  കൊവിഡ്  കൊവിഡ് 19  ന്യൂഡൽഹി  അധ്യാത്മിക വിദ്യാലയം  വീരേന്ദ്ര ദേവ് ദീക്ഷിത്  ന്യൂഡൽഹി
അധ്യാത്മിക വിദ്യാലയത്തിൽ നിന്ന് മകളെ മാേചിപ്പിക്കണമെന്നാവശ്യവുമായി പിതാവ് സുപ്രീം കോടതിയിൽ ഹർജി സമർപിച്ചു
author img

By

Published : Apr 1, 2020, 9:32 AM IST

ന്യൂഡൽഹി: അധ്യാത്മിക വിദ്യാലയ ആശ്രമത്തിൽ നിന്ന് മകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് സുപ്രീം കോടതിയിൽ ഹർജി സമർപിച്ചു.ബലാത്സംഗക്കേസിലെ പ്രതിയായ വീരേന്ദ്ര ദേവ് ദീക്ഷിതിന്‍റെ ഉടമസ്ഥതയിലുള്ള ആശ്രമമാണ് ഡൽഹിയിലെ അധ്യാത്മിക വിദ്യാലയ ആശ്രമം.കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ആശ്രമത്തിൽ നിന്ന് മകളെ മോചിപ്പിക്കണമെന്ന ആവശ്യവുമായി പിതാവ് രംഗത്തെത്തിയത്. ആശ്രമത്തിൽ വൃത്തിഹീനമായ ചുറ്റുപാടാണെന്നും ജയിലിന് സമാനമായ അവസ്ഥയിലൂടെയാണ് പെൺകുട്ടികൾ കടന്നുപോകുന്നതെന്നും പെൺകുട്ടിയുടെ പിതാവ് ഹര്‍ജിയിൽ ചൂണ്ടിക്കാട്ടി. ആശ്രമത്തിന് എവിടെ നിന്നാണ് ഫണ്ട് ലഭിക്കുന്നതെന്ന് അന്വേഷിക്കണമെന്നും പിതാവ് ഹർജിയിൽ ആവശ്യപ്പെട്ടു.

2015 മുതൽ പെൺകുട്ടി ആശ്രമത്തിലാണ് കഴിയുന്നത്. മൂന്ന് വർഷമായി വീരേന്ദ്ര ദേവ് ദീക്ഷിത് ഒളിവിലാണ്. 2017ൽ ഡൽഹി ഹൈക്കോടതി കേസ് പരിഗണിച്ചിരുന്നു. ചില സ്ത്രീകൾ രോഗാവസ്ഥയിലാണെന്നും ഇവർക്ക് ആവശ്യമായ വൈദ്യ സഹായം ലഭിക്കുന്നില്ലെന്നും ഇവരെ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെടാൻ അനുവദിക്കുന്നില്ലെന്നും ആശ്രമത്തെക്കുറിച്ച് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.