ഹൈദരാബാദ്: മൃഗഡോക്ടറെ പീഡിപ്പിച്ച് കത്തിച്ചു കൊന്ന കേസിലെ നാല് പ്രതികളും പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. തെളിവെടുപ്പിനിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പൊലീസ് പ്രതികളെ വെടിവെച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തെളിവെടുപ്പിനെത്തിച്ച പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ലോറി ഡ്രൈവറായ മുഹമ്മദ് ആരിഫ്, ജോളു നവീൻ (ക്ലീനർ), ചെന്ന കേശവുലു (ക്ലീനർ), ജോളു ശിവ (ഡ്രൈവർ) എന്നിവരാണ് കൊല്ലപ്പെട്ടത്.
![Hyderabad rape case ഹൈദരാബാദ് പീഡനം പ്രിയങ്കാ റേപ്പ് കേസ് headline of the day headline of the day latest breaking news updates](https://etvbharatimages.akamaized.net/etvbharat/prod-images/5284200_gfs.jpg)
ഹൈദരാബാദിലെ തോണ്ടപ്പള്ളി ടോൾ പ്ലാസയിൽനിന്ന് കഴിഞ്ഞ 27നു രാത്രി യുവതിയെ ട്രക്ക് ഡ്രൈവർമാരായ നാലുപേർ ചേർന്നാണു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നത്. ടോൾ പ്ലാസയിൽനിന്ന് 25 കിലോമീറ്റർ അകലെയാണ് പിറ്റേന്ന് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പ്രതികള്‍ക്കെതിരെ കടുത്ത നടപടികള്‍ എടുക്കണമെന്ന് തെലങ്കാന സര്‍ക്കാരിന് മേല്‍ പാര്‍ലമെന്‍റിലുള്‍പ്പടെ സമ്മര്‍ദമുണ്ടായിരുന്നു