കൊൽക്കത്ത: ബിജെപി നേതാക്കൾ ഡൽഹിയിൽ നിന്ന് വരുമ്പോൾ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഭയപ്പെടുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യഷൻ ദിലീപ് ഘോഷ്. പശ്ചിമ ബംഗാളിനെ പശ്ചിമ ബംഗ്ലാദേശാക്കി മാറ്റാൻ മമത ഗൂഢാലോചന നടത്തുകയാണെന്നും ഘോഷ് ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇവിടെയെത്തുമ്പോൾ മമത ബാനർജി അസ്വസ്ഥയാകുന്നു. അഞ്ച് മുതൽ ആറ് വർഷമായി അമിത് ഷാ ജി ബംഗാളിലേക്ക് വരുന്നു. അദ്ദേഹമാണിവിടെ പാർട്ടി രൂപീകരിച്ചത്. താഴേത്തട്ടിലുള്ള തൊഴിലാളികൾ അദ്ദേഹത്തെ കാണാൻ ആഗ്രഹിക്കുന്നു. ഇതിനെ ഭയപ്പെടേണ്ടതിന്‍റെ ആവശ്യകത എന്താണെന്നും ബിജെപി അധ്യഷൻ ചോദിച്ചു.
ബിജെപി എപ്പോൾ കൊവിഡ് വാക്‌സിൻ നൽകുമെന്ന് അറിയില്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് രാഷ്‌ട്രീയം കളിക്കാൻ മാത്രമാണ് അവർ എത്തുന്നതെന്നും കഴിഞ്ഞ ദിവസം മമത ബാനർജിയുടെ പറഞ്ഞിരുന്നു. മമതയുടെ പ്രസ്‌താവനയ്‌ക്ക് പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യഷന്‍റെ പരാമർശം.