ന്യൂഡൽഹി: മുൻ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ ആക്ഷേപിച്ച് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ചില പ്രധാന വകുപ്പുകൾ ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്‌തർക്ക് നൽകിയതിലാണ് ആക്ഷേപം. എന്തുകൊണ്ടാണ് സിന്ധ്യ ജിക്ക് ഗതാഗത, റവന്യൂ വകുപ്പുകളോട് താൽപ്പര്യമുള്ളതെന്ന് ബുദ്ധിയുള്ളവർക്ക് മനസിലാകുമെന്ന് ദിഗ്‌വിജയ സിംഗ് ട്വിറ്ററിൽ കുറിച്ചു. വരുമാനം, ആരോഗ്യം, ഊർജ്ജം, സ്ത്രീകളും കുട്ടികളും, ടൂറിസം, ഗതാഗതം തുടങ്ങിയ പ്രധാന വകുപ്പുകളാണ് സിന്ധ്യയുടെ വിശ്വസ്‌തർക്ക് ലഭിച്ചത്. പൊതുമരാമത്ത്, ധനകാര്യം, മെഡിക്കൽ, വിദ്യാഭ്യാസം, ധാതു വികസനം എന്നിവയുടെ ചുമതല മുഖ്യമന്ത്രി ചൗഹാന്‍റെ വിഭാഗത്തിനും ലഭിച്ചു.
മധ്യപ്രദേശ് മന്ത്രിസഭാ രൂപീകരണം; ജ്യോതിരാദിത്യ സിന്ധ്യയെ ആക്ഷേപിച്ച് ദിഗ്‌വിജയ സിംഗ് - madhya pradesh
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ചില പ്രധാന വകുപ്പുകൾ മുൻ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്‌തർക്ക് നൽകിയതിലാണ് ആക്ഷേപം.