ETV Bharat / bharat

രാജ്യ തലസ്ഥാനത്ത് ഡീസൽ വില പെട്രോളിനെ മറികടന്നു - ദേശീയ തലസ്ഥാനത്ത് ഡീസൽ വില പെട്രോളിനെ മറികടന്നു

കന്യൂഡൽഹിയിൽ വെള്ളിയാഴ്ച ഡീസൽ വിലയിൽ 17 പൈസ വർദ്ധനവുണ്ടായപ്പോൾ പെട്രോൾ വില മാറ്റമില്ലാതെ തുടരുന്നു

Diesel getting expensive while petrol holds the ground  Diesel getting expensive  fuel prices  rise in fuel prices  fuel prices in India  Petrol diesel prices  petrol price  diesel price  business news  ദേശീയ തലസ്ഥാനത്ത് ഡീസൽ വില പെട്രോളിനെ മറികടന്നു  ഡീസൽ വില
ദേശീയ തലസ്ഥാനത്ത് ഡീസൽ വില പെട്രോളിനെ മറികടന്നു
author img

By

Published : Jul 17, 2020, 12:26 PM IST

ന്യൂഡൽഹി: തലസ്ഥാനത്ത് ഡീസൽ വിലയിൽ അപ്രതീക്ഷിത വർദ്ധന. ന്യൂഡൽഹിയിൽ വെള്ളിയാഴ്ച ഡീസൽ വിലയിൽ 17 പൈസ വർദ്ധനവുണ്ടായപ്പോൾ പെട്രോൾ വില മാറ്റമില്ലാതെ തുടരുന്നു.

തലസ്ഥാനത്ത് വെള്ളിയാഴ്ച ഡീസലിന് ലിറ്ററിന് 81.35 രൂപയാണ് വില. നേരത്തെ ലിറ്ററിന് 81.18 രൂപയായിരുന്നു. പെട്രോൾ വിലയിൽ ലിറ്ററിന് 80.43 രൂപയിൽ മാറ്റമില്ല. ഡീസലിന് പെട്രോളിനേക്കാൾ ഒരു രൂപ കൂടുതലാണ്. മറ്റ് മെട്രോ നഗരങ്ങളിലും ഡീസൽ വിലയിൽ നേരിയ വർധനയുണ്ടായെങ്കിലും ഡീസൽ വില പെട്രോളിനേക്കാൾ ലിറ്ററിന് എട്ട് രൂപ വരെ കുറവാണ്.

കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് 82 ദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്നതിന് ശേഷം ജൂൺ ഏഴ് മുതലാണ് എണ്ണക്കമ്പനികൾ ഇന്ധന വില ഉയർത്താൻ ആരംഭിച്ചത്. അതിനുശേഷം പെട്രോൾ, ഡീസൽ വില യഥാക്രമം 9.5 രൂപ മുതൽ 11.5 രൂപ വരെ വർദ്ധിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.