മുംബൈ: ധാരാവിയിൽ ഒൻപത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,692 ആയി ഉയർന്നു.
നിലവിൽ 20 കൊവിഡ് രോഗികളാണ് ഇവിടെയുള്ളത്. ഇതുവരെ 3,361പേർ രോഗമുക്തി നേടി. മുംബൈയിൽ കൊവിഡ് സ്ഥിരീകരിച്ച് 20 ദിവസത്തിന് ശേഷം ഏപ്രിൽ ഒന്നിനാണ് ധാരാവിയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുന്നത്.