ശത്രുസേനയുടെ എഫ് 16 വിമാനം തുരത്തുന്നതിനിടെ സ്വന്തം വിമാനം (മിഗ് 21 ബൈസണ്‍) തകര്‍ന്ന് പരിക്കേറ്റ വ്യോമസേനാ വൈമാനികന്‍ അഭിനന്ദന്‍ വര്‍ത്തമന്‍ ശാരീരിക ക്ഷമത പൂർണ്ണമായും വീണ്ടെടുത്തശേഷം യുദ്ധവിമാനം പറപ്പിക്കുമെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ.
"അദ്ദേഹം യുദ്ധവിമാനം പറപ്പിക്കുമോ ഇല്ലയോ എന്നത് അദ്ദേഹത്തിന്‍റെആരോഗ്യത്തെ ആശ്രയിച്ചിയിരിക്കും. മെഡിക്കല്‍ ഫിറ്റ്‌നസ് ലഭിച്ചാല്‍ അദ്ദേഹത്തിന് വീണ്ടും യുദ്ധവിമാനം പറപ്പിക്കാം. ഇപ്പോള്‍ ചികിത്സയിലാണ്. എന്ത്ചികിത്സവേണമെങ്കിലും നല്‍കും. യുദ്ധവിമാനം പറപ്പിക്കുന്നവരുടെ ആരോഗ്യകാര്യത്തില്‍ സാഹസത്തിന് തയാറല്ല", ബി.എസ് ധനോവ പറഞ്ഞു.അതേ സമയം യുദ്ധവിമാനം പറപ്പിക്കുന്നവരുടെ നട്ടെല്ലിന് പൂര്‍ണ ആരോഗ്യം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിഗ്-21 ബൈസണ്‍ ഇപ്പോഴും ഉഗ്രശേഷിയുള്ള യുദ്ധവിമാനമാണെന്നും, അടുത്തിടെയാണ് മിഗ് അപ്ഗ്രേഡ് ചെയ്തതെന്നും അത്യാധുനിക ആയുധങ്ങള്‍ വഹിക്കാനും വിക്ഷേപിക്കാനുമുള്ള ശേഷി മിഗ്ഗിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.