മുംബൈ: ഗണപതി വിഗ്രഹങ്ങൾ വെള്ളത്തില്‍ ഒഴുക്കുന്നതിന് പകരം പുനരുപയോഗത്തിനായി ഭരണകൂടത്തിന് കൈമാറി മാതൃകയാവുകയാണ് കടുത്ത ജലദൗര്‍ലഭ്യം നേരിടുന്ന ലാത്തൂരിലെ ജനങ്ങൾ. ഇതിന്‍റെ ഭാഗമായി ജില്ലാ ഭരണകൂടത്തിലേക്ക് ആയിരക്കണക്കിന് വിഗ്രഹങ്ങളാണ് ജനങ്ങൾ സംഭാവനയായി നല്‍കിയത്. ഇവയില്‍ ഭൂരിഭാഗവും വിഗ്രങ്ങളും വിഗ്രഹ നിര്‍മാതാക്കൾക്ക് സൗജന്യമായി കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.
ഈ വര്‍ഷം കുറഞ്ഞ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളിലൊന്നായിരുന്നു ലാത്തൂര്‍. ഈയൊരു സാഹചര്യത്തിലാണ് വിഗ്രഹ നിമഞ്ജനം ഒഴിവാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതുവരെ 485 വലിയ ഗണപതി വിഗ്രഹങ്ങളും 28,775 ചെറിയ വിഗ്രഹങ്ങളുമാണ് ജില്ലാ ഭരണകൂടത്തിന്‍റെ കളക്ഷന്‍ സെന്‍ററിലേക്ക് ലഭിച്ചിട്ടുള്ളത്.